---
title: "എമ്മാവൂസ് മീറ്റ് സംഘടിപ്പിച്ചു"
english_title: "Emmavoosmeet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278292/emmavoosmeet"
published_at: "2025-03-22T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de8d116408e_1000068682.jpg"
keywords: []
---

# എമ്മാവൂസ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **നെല്ലിക്കാംപൊയിൽ : **നെല്ലിക്കാംപൊയിൽ സെൻ്റ്. സെബാസ്റ്റ്യൻസ് ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയത്തിൽ കുടുംബകൂട്ടായ്മ നേതൃത്ത്വത്തിൻ്റെയും, സംഘടനാ പ്രസിഡൻറുമാരുടെയും സംയുക്ത സമ്മേളനം അതിരൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു.

## Article Content

**നെല്ലിക്കാംപൊയിൽ : **നെല്ലിക്കാംപൊയിൽ സെൻ്റ്. സെബാസ്റ്റ്യൻസ് ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന ദൈവാലയത്തിൽ കുടുംബകൂട്ടായ്മ നേതൃത്ത്വത്തിൻ്റെയും, സംഘടനാ പ്രസിഡൻറുമാരുടെയും സംയുക്ത സമ്മേളനം അതിരൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്തു.

അതിരൂപതാ ആ വിഷകരിച്ചിരിക്കുന്ന ഹെൽപ്പ് ഡെസ്കിൻ്റെ പ്രാധാന്യത്തെ കുറിച്ചും , സർക്കാർ സഹായം കുടുംബങ്ങളിൽ എത്തിക്കുന്നതിനെ കുറിച്ച് രൂപതാ വൈസ് ചാൻസലർ ഫാ.സുബിൻ റാത്തപ്പള്ളിയും, സാധാരണക്കാരുടെ ഇടയിൽ പ്രവർത്തിക്കുന്ന ബയോ മൗണ്ടൻ കമ്പനിയുടെ ഉല്പന്നങ്ങളെ കുറിച്ചും പ്രവർത്തന രീതികളെ കുറിച്ചും ഫാ.ബെന്നി നിരപ്പേലും ക്ലാസുകൾ നയിച്ചു. സമുദായ ശാക്തീകരണ വർഷത്തിൽ സംഘടനകൾ സജീവമായി പ്രവർത്തിക്കാൻ വേണ്ട  കാര്യങ്ങൾ പറ്റി ചർച്ച സംഘടിപ്പിച്ചു. നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. ജോസഫ് കാവനാടി സ്വാഗതവും കോഡിനേറ്റർ ടോമി വെട്ടിക്കാട്ട് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278292/emmavoosmeet)