---
title: " വൈ എം സി എ പേരാവൂരിൻ്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ - സി.പി.ആർ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: " First aid - CPR camp was organized under the auspices of YMCA Peravoor:"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278294/first-aid-cpr-camp-was-organized-under-the-auspices-of-ymca-peravoor"
published_at: "2025-03-22T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67de8f1363f00_ymc.jpg"
keywords: []
---

#  വൈ എം സി എ പേരാവൂരിൻ്റെ ആഭിമുഖ്യത്തിൽ പ്രഥമ ശുശ്രൂഷ - സി.പി.ആർ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** പേരാവൂർ : പേരാവൂർ വൈ.എം.സി..എയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജൂനിയർ റെഡ്ക്രോസ് ട്രെയിനർ ഹരി കെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി പ്രഥമ ശുശ്രൂഷ - സി.പി.ആർ പരിശീലനം നൽകി.

## Article Content

പേരാവൂർ : പേരാവൂർ വൈ.എം.സി..എയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജൂനിയർ റെഡ്ക്രോസ് ട്രെയിനർ ഹരി കെ വിദ്യാർത്ഥികൾക്കും മുതിർന്നവർക്കുമായി പ്രഥമ ശുശ്രൂഷ - സി.പി.ആർ പരിശീലനം നൽകി.

ആധുനിക ജീവിത ശൈലിയുടേയും മറ്റ് കാരണങ്ങളാലും കാരണങ്ങളാലും അപകടങ്ങളും ശാരീരിക അസ്വസ്ഥതകളും വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാതവും മറ്റും തരണം ചെയ്ത് വ്യക്തികളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന് ഉതകുന്ന പരിശീലന പരിപാടിയാണ് നടന്നത്.

മേഖലയിലെ വിവിധ സ്കൂളുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട റെഡ്ക്രോസ്, എൻ.സി.സി, സ്റ്റുഡൻസ് പോലീസ് വിഭാഗങ്ങളിൽ നിന്നായി 150-ൽ അധികം വിദ്യാർത്ഥികളും വിവിധ സംഘടന പ്രതിനിധികളും പങ്കെടുത്തു.

തൊണ്ടിയിൽ പാരീഷ് ഹാളിൽ വച്ച് നടന്ന പരിശീലന പരിപാടി പേരാവൂർ ഫൊറോന അസി.വികാരി പോൾ മുണ്ടക്കൽ ഉദ്ഘാടനം ചെയ്തു. വൈ. എം. സി.എ ഇരിട്ടി സബ് റീജിയൻ ചെയർമാൻ ജോണി തോമസ് വടക്കേക്കര അധ്യക്ഷത വഹിച്ചു വൈ.എം. സി.എ റീജിയണൽ ജനറൽ കൺവീനർ കെ.സി. അബ്രാഹം, പേരാവൂർ യൂണിറ്റ് പ്രസിഡൻറ് ഒ. മാത്യു, സെക്രട്ടറി സണ്ണി ചേറ്റൂർ എന്നിവർ പ്രസംഗിച്ചു. ബെന്നി വിച്ചാട്ട്, ജോസഫ് വടശ്ശേരി, തോമസ് കെ.എസ്, ജോൺ കളത്തി പറമ്പിൽ, ജോണി കീച്ചേരി, സ്കറിയ നാഗമറ്റത്തിൽ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278294/first-aid-cpr-camp-was-organized-under-the-auspices-of-ymca-peravoor)