ഗാസ∙ തെക്കൻ ഗാസയിലെ ഖാൻ യൂനിസ് നഗരത്തിൽ ഇന്ന് പുലർച്ചെ നടന്ന ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഭാര്യയോടൊപ്പം പ്രാർഥിച്ചു കൊണ്ടിരിക്കെയായിരുന്നു മരണം. ഇസ്രയേൽ വാർത്തയോട് പ്രതികരിച്ചിട്ടില്ല.
‘‘അദ്ദേഹത്തിന്റെയും ഭാര്യയുടെയും മറ്റു രക്തസാക്ഷികളുടെയും രക്തം വിമോചനത്തിനും സ്വാതന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിന്റെ ഇന്ധനമായി നിലനിൽക്കും. ശത്രുവിന് നമ്മുടെ നിശ്ചയദാർഢ്യത്തെ തകർക്കാനാവില്ല.’’ എന്ന് മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ഹമാസ് അറിയിച്ചു.
Salah al-Bardaweel and his wife were killed in israeli air strikes