---
title: "തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുപ്പിക്കാൻ ആശ പ്രവർത്തകർ"
english_title: "ASHA workers to intensify strike"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278433/asha-workers-to-intensify-strike"
published_at: "2025-03-23T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dfa1b1e4d53_image_(3).png"
keywords: []
---

# തിങ്കളാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം കടുപ്പിക്കാൻ ആശ പ്രവർത്തകർ

> **Lead Summary:** തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം കടുപ്പിക്കാൻ ആശ പ്രവർത്തകർ. തിങ്കളാഴ്ച മുതൽ ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ കൂട്ട ഉപവാസമിരിക്കുമെന്നാണ് വിവരം. മറ്റു ജില്ലകളിൽ നിന്നുള്ള ആശ പ്രവർത്തകരും സമരത്തിൽ പങ്കെടുക്കും. ഓണറേറിയം വർധന അടക്കം ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരം കടുപ്പിക്കാനുള്ള നീക്കം.

## Article Content

തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നിൽ സമരം കടുപ്പിക്കാൻ ആശ പ്രവർത്തകർ. തിങ്കളാഴ്ച മുതൽ ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ കൂട്ട ഉപവാസമിരിക്കുമെന്നാണ് വിവരം. മറ്റു ജില്ലകളിൽ നിന്നുള്ള ആശ പ്രവർത്തകരും സമരത്തിൽ പങ്കെടുക്കും. ഓണറേറിയം വർധന അടക്കം ആവശ്യപ്പെട്ട് ആശമാർ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് സമരം കടുപ്പിക്കാനുള്ള നീക്കം.

കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ ബിന്ദു, കെ.പി തങ്കമണി, ശോഭ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. നിരാഹാര സമരത്തെ തുടർന്ന് ആരോഗ്യനില മോശമായ ഷീജയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫെബ്രുവരി 10നാണ് ആശാ വർക്കർമാർ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം തുടങ്ങിയത്.

സെക്രട്ടറിയേറ്റിനു മുന്നിലെ രാപ്പകൽ സമരം ഇന്നു 41-ാം ദിവസമാണ്. സമരത്തിന്റെ മൂന്നാം ഘട്ടമായാണ് നിരാഹാരസമരം ആരംഭിച്ചത്. എൻഎച്ച്എം ഡയറക്ടറുമായും മന്ത്രി വീണാ ജോർജുമായും ചർച്ചകൾ നടത്തിയെങ്കിലും ആവശ്യങ്ങൾ അംഗീകരിക്കാതെ വന്നതോടെയാണ് ആശാ വർക്കർമാർ നിരാഹാര സമരത്തിലേക്ക് കടന്നത്. കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി ഡൽഹിക്ക് പോയിട്ട് ഒന്നും നടക്കാത്തതിലും സമരസമിതിക്ക് അതൃപ്തിയുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278433/asha-workers-to-intensify-strike)