---
title: "വേനൽ മഴയിൽ ഉളിക്കലിൽ വീട് തകർന്നു"
english_title: "House Collapses In Chillikkal Due To Summer Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278738/house-collapses-in-chillikkal-due-to-summer-rain"
published_at: "2025-03-24T18:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e15d7fd30dc_WhatsApp_Image_2025-03-24_at_18.49.27.jpeg"
keywords: []
---

# വേനൽ മഴയിൽ ഉളിക്കലിൽ വീട് തകർന്നു

> **Lead Summary:** ഇരിട്ടി : ഞായറാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉളിക്കൽ പഞ്ചായത്തിലെ തേർമല പതിനഞ്ചാം വാർഡിൽ പള്ളത്ത് ബിജുവിന്റെ ഓടിട്ട വീട് പൂർണമായും തകർന്നു. കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര മുഴുവനായും തകർന്ന് വീഴുകയായിരുന്നു. ഈ സമയം ബിജുവും കുടുംബവും അമ്പലത്തിൽ പോയതിനാൽ വലിയ അപകടം ഒഴിവായി. വീട് നിലം പതിച്ചതോടെ ബിജുവും കുടുംബവും തൊട്ടടുത്ത വീട്ടിലേക്ക് താമസം മാറ്റി. ചുട്ടുപൊള്ളുന്ന ചൂടിന് മഴ ആശ്വാസം പകരുന്നുണ്ടെങ്കിലും ഇത്തരത്തിൽ പ്രകൃതി ക്ഷോഭങ്ങൾ ജനങ്ങൾക്ക് ആശങ്കയ്ക്ക് ഇടയാക്കുകയാണ്.

## Article Content

ഇരിട്ടി : ഞായറാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉളിക്കൽ പഞ്ചായത്തിലെ തേർമല പതിനഞ്ചാം വാർഡിൽ പള്ളത്ത് ബിജുവിന്റെ ഓടിട്ട വീട് പൂർണമായും തകർന്നു. കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര മുഴുവനായും തകർന്ന് വീഴുകയായിരുന്നു. ഈ സമയം ബിജുവും കുടുംബവും അമ്പലത്തിൽ പോയതിനാൽ വലിയ അപകടം ഒഴിവായി. വീട് നിലം പതിച്ചതോടെ ബിജുവും കുടുംബവും തൊട്ടടുത്ത വീട്ടിലേക്ക് താമസം മാറ്റി. ചുട്ടുപൊള്ളുന്ന ചൂടിന് മഴ ആശ്വാസം പകരുന്നുണ്ടെങ്കിലും ഇത്തരത്തിൽ പ്രകൃതി ക്ഷോഭങ്ങൾ ജനങ്ങൾക്ക് ആശങ്കയ്ക്ക് ഇടയാക്കുകയാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278738/house-collapses-in-chillikkal-due-to-summer-rain)