---
title: "മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടത്തി"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278799/iritty"
published_at: "2025-03-25T06:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e1fea5c4b39_IMG-20250325-WA0001.jpg"
keywords: []
---

# മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനം നടത്തി

> **Lead Summary:** ഇരിട്ടി : ഉളിക്കൽ പഞ്ചായത്തിലെ പേരട്ട വാർഡിൽ മഴക്കാല രോഗങ്ങൾ പ്രതി തിരോധിക്കുന്നതിന്റെ ഭാഗമായി വാർഡ് മെമ്പർ ബിജുവെങ്ങലപ്പള്ളിയുടെ നേതൃത്വത്തിൽ എ ഡി എസിന്റെ സഹകരണത്തോടെ പാതയോരത്തെ പ്ലാസ്റ്റിക്കും പഴവസ്തുക്കളും ശേഖരിച്ചു ഹരിത സേനയ്ക്ക് കൈമാറി. എല്ലാ ഞാറാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കാനും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ജാഗ്രതാ സമിതി രൂപീകരിച്ചു.

## Article Content

ഇരിട്ടി : ഉളിക്കൽ പഞ്ചായത്തിലെ പേരട്ട വാർഡിൽ മഴക്കാല രോഗങ്ങൾ പ്രതി തിരോധിക്കുന്നതിന്റെ ഭാഗമായി വാർഡ് മെമ്പർ ബിജുവെങ്ങലപ്പള്ളിയുടെ നേതൃത്വത്തിൽ എ ഡി എസിന്റെ സഹകരണത്തോടെ പാതയോരത്തെ പ്ലാസ്റ്റിക്കും പഴവസ്തുക്കളും ശേഖരിച്ചു ഹരിത സേനയ്ക്ക് കൈമാറി. എല്ലാ ഞാറാഴ്ചയും ഡ്രൈ ഡേ ആയി ആചരിക്കാനും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ജാഗ്രതാ സമിതി രൂപീകരിച്ചു.

വാർഡ് തലശുചീകരണ പ്രവർത്തനം വാർഡ് മെമ്പർ ബിജുവെങ്ങലപ്പള്ളി ഉദ്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡന്റ്‌ പുഷ്പ രജീവൻ അധ്യക്ഷ വഹിച്ചു. ബിന്ദു ശിവദാസ്, ദീപ ജയരാജൻ എന്നിവർ പ്രസംഗിച്ചു . വാർഡിന്റെ വിവിധ ഭാഗങ്ങളിൽ 150ഓളംഎ ഡി എസ് പ്രവർത്തകർ ശുചീകരണ പ്രവർത്തനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278799/iritty)