---
title: "ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. "
english_title: "Kozhikod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278803/kozhikod"
published_at: "2025-03-25T06:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e204a4af3e3_download_(11).jpeg"
keywords: []
---

# ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. 

> **Lead Summary:** കോഴിക്കോട്: ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായി സ്വദേശി അശോകനാണ് മരിച്ചത്. മൂത്ത മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സുധീഷ് മാനസിക പ്രശ്നമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

## Article Content

കോഴിക്കോട്: ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്നു. പനായി സ്വദേശി അശോകനാണ് മരിച്ചത്. മൂത്ത മകൻ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സുധീഷ് മാനസിക പ്രശ്നമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അശോകന്റെ ഭാര്യ ശോഭനയെ ഇളയ മകൻ സുമേഷ് വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ശേഷം സുമേഷ് ആത്മഹത്യ ചെയ്യുകയായിരുന്നു.

ഇന്നലെ വൈകിട്ട് വീട്ടിൽ വെളിച്ചം കാണാത്തതിനെ തുടർന്ന് അയൽവാസി വന്നുനോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന അശോകനെ കണ്ടത്. പിന്നാലെ പൊലീസിനെ അറിയിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278803/kozhikod)