---
title: "അടയ്ക്കാത്തോടിൽ ലഹരിവിരുദ്ധക്യാമ്പയിൻ സംഘടിപ്പിക്കുന്നു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278900/adakkathod"
published_at: "2025-03-25T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e2619d38209_IMG-20250325-WA0023.jpg"
keywords: []
---

# അടയ്ക്കാത്തോടിൽ ലഹരിവിരുദ്ധക്യാമ്പയിൻ സംഘടിപ്പിക്കുന്നു

> **Lead Summary:** അടക്കത്തോട്: അടയ്ക്കാത്തോട് സെന്റ്. ജോസഫ് ഹൈസ്കൂളിലെ ലഹരിവിരുദ്ധക്ലബ്ബിന്റെയും ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ് എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധക്യാമ്പയിൻ ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് അടയ്ക്കാത്തോട് ടൗണിൽ നടത്തപ്പെടും.

## Article Content

അടക്കത്തോട്: അടയ്ക്കാത്തോട് സെന്റ്. ജോസഫ് ഹൈസ്കൂളിലെ ലഹരിവിരുദ്ധക്ലബ്ബിന്റെയും ജെ ആർ സി, ലിറ്റിൽ കൈറ്റ്സ്, ഗൈഡ്സ് എന്നിവയുടെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധക്യാമ്പയിൻ ബുധനാഴ്ച വൈകുന്നേരം മൂന്നുമണിക്ക് അടയ്ക്കാത്തോട് ടൗണിൽ നടത്തപ്പെടും.

പരിപാടി പേരാവൂർ ഡി വൈ എസ് പി കെവി പ്രമോദൻ ഉദ്ഘാടനം ചെയ്യും, സ്കൂൾ മാനേജർ ഫാ. സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി പൊതുസമ്മേളനം,ഫ്ലാഷ്മോബ്, തെരുവുനാടകം,ലഹരിവിരുദ്ധ പ്രതിജ്ഞ എന്നിവയും നടത്തപ്പെടും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278900/adakkathod)