---
title: "പേരാവൂർ റീജിയണൽ ബാങ്ക് - കേളകം ബ്രാഞ്ചിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച്‌ 27 ന്"
english_title: "Peravoorarbanbank"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/278952/peravoorarbanbank"
published_at: "2025-03-25T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e2941e36241_1000069669.jpg"
keywords: []
---

# പേരാവൂർ റീജിയണൽ ബാങ്ക് - കേളകം ബ്രാഞ്ചിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മാർച്ച്‌ 27 ന്

> **Lead Summary:** **കേളകം :** കഴിഞ്ഞ 28 വർഷക്കാലമായി മലയോര മേഖലയുടെ സിരാകേന്ദ്രമായ കേളകത്ത് മികച്ച നിലയിൽ പ്രവർത്തനം നടത്തിവരുന്ന പേരാവൂർ റീജിയണൽ ബാങ്കിൻ്റെ (അർബൻ ബാങ്ക്) കേളകം ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടുകൂടി കേളകം കൊട്ടിയൂർ റോഡിലുള്ള കേളകം വ്യാപാര ഭവന് സമീപം Capitol Complex ൻ്റെ ഗ്രൗണ്ട് ഫ്ളോറിലേക്ക് പ്രവർത്തനം ആരംഭിക്കുകയാണ്. വിപുലമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയ പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2025 മാർച്ച് 27ന് വ്യാഴാഴ്‌ച രാവിലെ 10.30ന് പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ . കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കുകയാണ്.

## Article Content

**കേളകം :** കഴിഞ്ഞ 28 വർഷക്കാലമായി മലയോര മേഖലയുടെ സിരാകേന്ദ്രമായ കേളകത്ത് മികച്ച നിലയിൽ പ്രവർത്തനം നടത്തിവരുന്ന പേരാവൂർ റീജിയണൽ ബാങ്കിൻ്റെ (അർബൻ ബാങ്ക്) കേളകം ബ്രാഞ്ച് വിപുലമായ സൗകര്യങ്ങളോടുകൂടി കേളകം കൊട്ടിയൂർ റോഡിലുള്ള കേളകം വ്യാപാര ഭവന് സമീപം Capitol Complex ൻ്റെ ഗ്രൗണ്ട് ഫ്ളോറിലേക്ക് പ്രവർത്തനം ആരംഭിക്കുകയാണ്. വിപുലമായ പാർക്കിംഗ് സൗകര്യത്തോടുകൂടിയ പുതിയ ഓഫീസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2025 മാർച്ച് 27ന് വ്യാഴാഴ്‌ച രാവിലെ 10.30ന് പേരാവൂർ നിയോജക മണ്ഡലം എം.എൽ.എ. അഡ്വ. സണ്ണി ജോസഫിന്റെ അധ്യക്ഷതയിൽ . കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ നിർവഹിക്കുകയാണ്.

കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ്‌കുര്യൻ സ്ട്രോങ്ങ് റൂം ഉദ്ഘാടനവും പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്  കെ. സുധാകരൻ വായ്‌പ വിതരണവും ഇരിട്ടി സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ . ടി. ജി. രാജേഷ് കുമാർ നിക്ഷേപ സ്വീകരണവും നിർവഹിക്കുന്നു. 6 പതിറ്റാണ്ടായ് പേരാവൂർ മേഖലയിൽ സഹകരണ ബാങ്കിംഗ് രംഗത്ത് നിറഞ്ഞുനിൽക്കുന്ന പേരാവൂർ റീജിണൽ ബാങ്ക് (ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്ക്) കേളകം ബ്രാഞ്ചിൻ്റെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/278952/peravoorarbanbank)