പരിയാരം : കുട്ടി ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി പരിയാരം പൊലിസ്. പ്രായപൂർത്തിയാകാത്തകുട്ടി ഓടിച്ച സ്‌കൂട്ടർ പിടികൂടി അരലക്ഷം രൂപ പിഴയീടാക്കി.
കുട്ടി ഡ്രൈവർമാർ ഓടിക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായതോടെ ഇതിനെതിരായി പൊലിസ് നടപടി കർശനമാക്കിയിരിക്കുകയാണ്. പരിയാരം ഇൻസ്പെക്ടർ എം.പി വിനീഷ്‌കുമാറിന്റെനേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കുട്ടി ഡ്രൈവർ ഓടിച്ച കെ.എൽ 13 എ.കെ 4088 സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തത്.
തുടർന്ന് ആർ.സി ഓണറായ പാലക്കാട് സ്വദേശിയും കടന്നപ്പള്ളി പുത്തൂർകുന്ന് ഹാജിക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ എ. അനിൽകുമാറിന്റെ പേരിലാണ്.പോലീസ് കേസെടുത്ത് 55,000 രൂപ പിഴ ചുമത്തിയത്. തുടർന്നും നിരത്തിൽ കുട്ടി ഡ്രൈവർമാർക്കെതിരായുള്ള പരിശോധന കർശനമായി നടത്തുമെന്ന് പരിയാരം പൊലിസ് അറിയിച്ചു.
Pariyarampolice