തലശ്ശേരി : വിദ്യാരംഗം കലാ സാഹിത്യ വേദി തലശ്ശേരി നോർത്ത് ഉപജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു.വടക്കുമ്പാട് ശ്രീനാരായണ ബേസിക്ക് യു.പി.സ്കൂളിൽ പ്രശസ്ത സാഹിത്യകാരൻ ഡോ: വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു.
തലശ്ശേരി നോർത്ത് ബിപിസി കെ.കെ.ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. കെ.പി.രാമചന്ദ്രൻ, സി.സാവിത്രി, വി.റീന,കെ.വൽസല, കെ.ഷീജിത്ത്,സുശാന്ത് കൊല്ലറക്കൽ, സി.ജലചന്ദ്രൻ എന്നിവർ സംസാരിച്ചു.സർവ്വീസിൽ നിന്നും വിരമിക്കുന്ന വിദ്യാരംഗം ഭാരവാഹികളായ പി.പി.ഷീനകുമാരി, (അരങ്ങേറ്റു പറമ്പ സ്കൂൾ)കെ.സ്മിത കോഴൂർ യു.പി സ്കൂൾ എന്നിവർക്ക് കഥാകൃത്ത് വി.ആർ സുധീഷ് ഉപഹാരം നൽകി. ജില്ലാതലത്തിൽ മികച്ച കൈയ്യഴുത്ത് മാഗസിൻ തയ്യാറാക്കിയ പിണറായി ഗണപതി വിലാസം യുപി, പാനുണ്ട യുപി.(യു. പി.വിഭാഗം),കതിരൂർ ജി വി എച്ച് എസ് എസ്, പാതിരിയാട് കെ.ആർ.എച്ച്.എസ് ( HS വിഭാഗം)എന്നീ വിദ്യാലയങ്ങളെയും ഉപഹാരം നൽകി ചടങ്ങിൽ അനുമോദിച്ചു.
Mtanusmaranam