---
title: "സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചാലഞ്ചുമായി എൻ എസ് എസ്  വളണ്ടിയർമാർ"
english_title: "Papper chalnge"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27922/papper-chalnge"
published_at: "2022-02-23T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215cf4dbc931_Picsart_22-02-23_11-37-11-549.jpg"
keywords: []
---

# സഹപാഠിക്ക് വീടു വെക്കാൻ പേപ്പർ ചാലഞ്ചുമായി എൻ എസ് എസ്  വളണ്ടിയർമാർ

> **Lead Summary:** കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി സഹപാഠിക്ക് നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടിന്റെ ധനസമാഹരണത്തിനായി പേപ്പർ ചാലഞ്ചുമായി വളണ്ടിയർമാർ.

## Article Content

കൊട്ടിയൂർ ഐ ജെ എം ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ സ്നേഹ വീട് പദ്ധതിയുടെ ഭാഗമായി സഹപാഠിക്ക് നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടിന്റെ ധനസമാഹരണത്തിനായി പേപ്പർ ചാലഞ്ചുമായി വളണ്ടിയർമാർ.

സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളുടെയും സഹകരണത്തേടെ അവരുടെ വീടുകളിൽ നിന്ന് പഴയ ന്യൂസ് പേപ്പറുകൾ സമാഹരിച്ച് വിൽപ്പന നടത്തിയാണ് വീടിനുള്ള തുക കണ്ടെത്തുന്നത് ആദ്യ ഘട്ടത്തിൽ തന്നെ 10000 രൂപയോളം സമാഹരിക്കാനായതിന്റെ സന്തോഷത്തിലാണ് കുട്ടികൾ.

ഇതോടൊപ്പം തന്നെ ഉദാരമതികളിൽ നിന്നും ,അധ്യാപകരുടെയും, രക്ഷകതൃ സമിതിയുടെയും , മാനേജ്മെന്റിന്റെയും സഹായവും സമാഹരിച്ചാണ് വീട് പണി പുരോഗമിക്കുന്നത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27922/papper-chalnge)