ഇരിട്ടി : മുസ്ലിം ലീഗ് നരയംപാറ ശാഖ കമ്മിറ്റി - ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ നേതൃത്വത്തിൽ റമളാൻ റിലീഫ് കിറ്റ് വിതരണവും വിവിധ പരീക്ഷകളിൽ വിജയിച്ചവർക്ക് അനുമോദന സംഗമവും നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു. ബഷീർ ഹാജി അധ്യക്ഷനായി. എം.എം. മജീദ്, ഒമ്പാൻ ഹംസ, എം.പി. അബ്ദുൾറഹ്മാൻ, കെ.പി. ഹംസ മാസ്റ്റർ, ടി.കെ. മായൻ, എം. മാമുഞ്ഞി, എം. ഗഫൂർ മാസ്റ്റർ, സൽമ റഹൂഫ്, സൈഫുദ്ദീൻ , കെ. അസ്‌ക്കർ ഹാജി എന്നിവർ പ്രസംഗിച്ചു .
Ramsanreleif