തലശ്ശേരി : ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അംഗൻവാടി ജീവനക്കാരുടെ വേതനവർദ്ധനവ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഇന്നയിച്ച്, കെ.പി സി.സി ആഹ്വാനപ്രകാരം, തലശ്ശേരി മുനിസിപ്പൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ മുനിസിപ്പൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.
ഡിസിസി ജന: സെക്രട്ടറി ടി.ജയകൃഷ്ണൻ. ഉത്ഘാടനം ചെയ്തു.കെ.ഇ. പവിത്ര രാജ് അദ്ധ്യക്ഷത വഹിച്ചു.എം.പി. അരവിന്ദാക്ഷൻ, ഉച്ചുമ്മൽ ശശി, ഇ. വിജയകൃഷ്ണൻ , കെ.രമേശ്, എം. നസീർ , പി.വി.രാധാകൃഷ്ണൻ , എ. ഷർമിള, കെ.പി. രാഗിണി,ജെതീന്ദ്രൻ കുന്നോത്ത്, സി.എം.സുധീൻ ,എൻ. മോഹനൻ ,അഡ്വ: കെ.സി.രഘുനാഥ്, പി.എൻ. പങ്കജാക്ഷൻ, പി.ഒ . മുഹമ്മദ് റാഫി ഹാജി,ഒ. ഹരിദാസ് സംസാരിച്ചു.പി.കെ. സോന, എ.വി. ശൈലജ, പി.സി. മോഹനൻ , സി. വിചിത്രൻ , പി.സുകുമാരൻ ,കെ.കെ.രാമചന്ദ്രൻ ,എം.അനൂപ്, ശിവദാസ് മാറോളി നേതൃത്വം നൽകി.
Congressdarna