---
title: "  കൊട്ടിയൂർ വൈശാഖ മഹോത്സവം: അവലോകനയോഗം ചേർന്നു "
english_title: "kottiyoor fetival 2025"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279540/kottiyoor-fetival-2025"
published_at: "2025-03-28T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e6338a5dbe3_WhatsApp_Image_2025-03-27_at_20.16.32.jpeg"
keywords: []
---

#   കൊട്ടിയൂർ വൈശാഖ മഹോത്സവം: അവലോകനയോഗം ചേർന്നു 

> **Lead Summary:** കൊട്ടിയൂർ: 2025 ജൂൺ എട്ട് മുതൽ ജൂലൈ നാലു വരെ നടക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പോലീസ്, ആരോഗ്യവകുപ്പ്, രാഷ്ട്രീയ സാമൂഹ്യ മേഖലയിലുള്ളവർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

## Article Content

കൊട്ടിയൂർ: 2025 ജൂൺ എട്ട് മുതൽ ജൂലൈ നാലു വരെ നടക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവവുമായി ബന്ധപ്പെട്ട് മലബാർ ദേവസ്വം ബോർഡ് കമ്മീഷണറുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. പോലീസ്, ആരോഗ്യവകുപ്പ്, രാഷ്ട്രീയ സാമൂഹ്യ മേഖലയിലുള്ളവർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അവലോകന യോഗം മലബാർ ദേവസ്വം ബോർഡ് കമീഷണർ സി. ബിജു ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പുടാകം അധ്യക്ഷത വഹിച്ചു. മലബാർ ദേവസ്വം ബോർഡ് അസി. കമീഷണർ എൻ.കെ. ബൈജു റിപ്പോർട്ട് അവതരിപ്പിച്ചു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ തിട്ടയിൽ നാരായണൻ നായർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ ആക്കൽ ദാമോദരൻ നായർ, എ ൻ. പ്രശാന്ത്, പേരാവൂർ പൊലീസ് ഡിവൈ.എസ്.പി കെ.വി. പ്രമോദൻ, പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് എ കെ സഹീന, ദേവസ്വം കൺസൾട്ടിങ് എൻജിനീയർ കെ. കൃഷ്ണൻ, പഞ്ചായത്ത് അസി. സെക്രട്ടറി രമേശ് ബാബു, കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ ഗോകുൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പൻത്തുരുത്തിയിൽ, മെമ്പർ ജോണി ആമക്കാട്, ചോടത്ത് ഹരിദാസൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279540/kottiyoor-fetival-2025)