---
title: "സം​സ്ഥാ​ന​ത്തെ സ്‌​കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌  14.29 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു "
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279548/thiruvanaththapuram"
published_at: "2025-03-28T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e63bea00640_Screenshot_2025-03-28_113049.jpg"
keywords: []
---

# സം​സ്ഥാ​ന​ത്തെ സ്‌​കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌  14.29 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു 

> **Lead Summary:** തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ വേ​ത​ന വി​ത​ര​ണ​ത്തി​നാ​യി 14.29 കോ​ടി രൂ​പ അ​നു​വ​ദി​ച്ചതായി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. തൊഴിലാളികൾക്ക് ഫെ​ബ്രു​വ​രി​യി​ലെ വേ​ത​നം ന​ൽ​കു​ന്ന​തി​നാ​യാ​ണ്‌ സം​സ്ഥാ​നം അ​ധി​ക സ​ഹാ​യ​മാ​യി തു​ക നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

## Article Content

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ വേ​ത​ന വി​ത​ര​ണ​ത്തി​നാ​യി 14.29 കോ​ടി രൂ​പ അ​നു​വ​ദി​ച്ചതായി ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ പ​റ​ഞ്ഞു. തൊഴിലാളികൾക്ക് ഫെ​ബ്രു​വ​രി​യി​ലെ വേ​ത​നം ന​ൽ​കു​ന്ന​തി​നാ​യാ​ണ്‌ സം​സ്ഥാ​നം അ​ധി​ക സ​ഹാ​യ​മാ​യി തു​ക നൽകുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം കേ​ര​ള​ത്തി​ൽ സ്‌​കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 20 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളു​ള്ള ഒ​രു മാ​സ​ത്തി​ൽ 13,500 രൂ​പ വ​രെ​യാ​ണ്‌ വേ​ത​ന​മാ​യി ല​ഭി​ക്കു​ന്ന​ത്. ഇ​തി​ൽ കേ​ന്ദ്ര​വി​ഹി​തം 600 രൂ​പ മാ​ത്ര​മാ​ണ്‌. ബാ​ക്കി 12,900 രൂ​പ സം​സ്ഥാ​ന ഫ​ണ്ടി​ൽ ​നി​ന്നാ​ണ്‌ ന​ൽ​കു​ന്ന​ത്‌.

കേ​ന്ദ്ര മാ​ന​ദ​ണ്ഡ​പ്ര​കാ​രം സ്‌​കൂ​ൾ പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക്‌ പ്ര​തി​മാ​സം 1000 രൂ​പ മാ​ത്ര​മാ​ണ്‌ ഓ​ണ​റേ​റി​യ​മാ​യി ന​ൽ​കേ​ണ്ട​ത്‌. എ​ന്നാ​ൽ കേ​ര​ള​ത്തി​ൽ പ്ര​തി​ദി​ന വേ​ത​ന​മാ​യി 600 മു​ത​ൽ 675 രൂ​പ വ​രെ ന​ൽ​കു​ന്നു​ണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279548/thiruvanaththapuram)