---
title: "ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച്  തളിപ്പറമ്പ്  പ്രസ്‌ഫോറം"
english_title: "Thalipparambapressforum"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279596/thalipparambapressforum"
published_at: "2025-03-28T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e664a2b88a0_1000070711.jpg"
keywords: []
---

# ഇഫ്താര്‍ സംഗമം സംഘടിപ്പിച്ച്  തളിപ്പറമ്പ്  പ്രസ്‌ഫോറം

> **Lead Summary:** **തളിപ്പറമ്പ : ** തളിപ്പറമ്പ പ്രസ്‌ഫോറം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം തളിപ്പറമ്പിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ജനപ്രതിനിധികളുടെയും വ്യാപാരിനേതാക്കളുടെയുംപൗരപ്രമുഖരുടെയും ഒത്തുചേരലായി മാറി.

## Article Content

**തളിപ്പറമ്പ : ** തളിപ്പറമ്പ പ്രസ്‌ഫോറം സംഘടിപ്പിച്ച ഇഫ്താര്‍ സംഗമം തളിപ്പറമ്പിലെ രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും ജനപ്രതിനിധികളുടെയും വ്യാപാരിനേതാക്കളുടെയുംപൗരപ്രമുഖരുടെയും ഒത്തുചേരലായി മാറി.

റവന്യു, പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, മുനിസിപ്പല്‍, ഫയര്‍ഫോഴ്‌സ്, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് മേധാവികളുടെയും മാധ്യമപ്രവര്‍ത്തകരുടെയും തളിപ്പറമ്പിന്റെ വിവിധ മേഖലകളിലെ പ്രമുഖരെ മുഴുവന്‍ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഇഫ്താര്‍ സംഗമം ഉദ്ഘാടനം ചെയ്തത് കണ്ണൂര്‍ റൂറല്‍ അഡീ. എസ്.പി: എം.പി.വിനോദ് ആണ്.ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി.മുകുന്ദന്‍, പയ്യന്നൂര്‍ ഐ ഫൗണ്ടേഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി കണ്ണാശുപത്രി സി.ഇ.ഒ: മുകേഷ് അത്തായി, പഞ്ചായത്ത് പ്രസിഡണ്ടുമാരായ സുനിജ ബാലകൃഷ്ണന്‍ ,ഷീബ ,തളിപ്പറമ്പ നഗരസഭ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍, പൊതുമരാമത്ത് വകുപ്പ് സ്ഥിരംസമിതി ചെയര്‍മാന്‍ പി.പി.മുഹമ്മദ് നിസാര്‍, തളിപ്പറമ്പ ഡിവൈ.എസ്.പി: പ്രദീപന്‍ കണ്ണിപൊയില്‍, തഹസില്‍ദാര്‍ സജീവന്‍, തളിപ്പറമ്പിലെ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പ് മേധാവികളും ചടങ്ങില്‍ പങ്കെടുക്കുകയും ഈദ് ആശംസകള്‍ കൈമാറുകയും ചെയ്തു. സെക്രട്ടറി കെ.രഞ്ജിത്ത് സ്വാഗതവും ട്രഷറര്‍ പി.കെ.ബൈജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279596/thalipparambapressforum)