---
title: "തളിപ്പറമ്പിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു"
english_title: "Bankersmeet"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279601/bankersmeet"
published_at: "2025-03-28T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e667944133b_1000070716.jpg"
keywords: []
---

# തളിപ്പറമ്പിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ് : **സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യവകുപ്പിൻ്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ചിറവക്കിലെ ബാംബുഫ്രഷ് ഹാളിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് അജിമോൻ ഉദ്ഘാടനം ചെയ്തു.

## Article Content

**തളിപ്പറമ്പ് : **സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെ സഹായിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത പദ്ധതിയുടെ ഭാഗമായി വ്യവസായ വാണിജ്യവകുപ്പിൻ്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസിൻ്റെയും ആഭിമുഖ്യത്തിൽ തളിപ്പറമ്പ് ചിറവക്കിലെ ബാംബുഫ്രഷ് ഹാളിൽ ബാങ്കേഴ്സ് മീറ്റ് സംഘടിപ്പിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് അജിമോൻ ഉദ്ഘാടനം ചെയ്തു.

തളിപ്പറമ്പ് താലൂക്ക് വ്യവസായ ഓഫീസർ സതീശൻ കോടഞ്ചേരി അധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് ബ്ലോക്ക് വ്യവസായ വികസന ഓഫീസർ എം. സുനിൽകുമാർ, സി. അബ്ദുൽ കരീം, ടി. മുഹമ്മദ്, ആർ.കെ സ്മിത, ടി.വി ശ്രീകാന്ത് തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279601/bankersmeet)