---
title: "ചുരം രഹിത പാതക്കായി വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി"
english_title: "Wayanadchuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279638/wayanadchuram"
published_at: "2025-03-28T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e683a6165ca_1000070752.jpg"
keywords: []
---

# ചുരം രഹിത പാതക്കായി വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നിവേദനം നൽകി

> **Lead Summary:** **വയനാട് : ** കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് എന്നിവരുടെ നേതൃത്വത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി വാധ്രയെ നേരിൽ കണ്ട് അമ്പായത്തോട് - തലപ്പുഴ 44-ാം മൈൽ റോഡിൻ്റെ ആവശ്യകത സംബന്ധിച്ച് നിവേദനം നൽകി. ചർച്ച ചെയ്യാൻ അവസരം ലഭിച്ചില്ല. അടുത്ത മാസം 20 ന് ശേഷം എംപിയുമായി ചർച്ചയ്ക്ക് അവസരം ഒരുക്കുമെന്ന ഉറപ്പ് ഓഫിസിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകത്തിനൊപ്പം പഞ്ചായത്തംഗങ്ങളായ ഷാജി പൊട്ടയിൽ, ബാബു കാരുവേലിൽ, ജോണി ആമക്കാട്ട്, പി.സി.തോമസ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ ഭരത്, മാധ്യമ പ്രവർത്തകരായ എം.ജെ.റോബിൻ, സജീവ് നായർ എന്നിവരും ഉണ്ടായിരുന്നു.

## Article Content

**വയനാട് : ** കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ് എന്നിവരുടെ നേതൃത്വത്തിൽ വയനാട് എംപി പ്രിയങ്ക ഗാന്ധി വാധ്രയെ നേരിൽ കണ്ട് അമ്പായത്തോട് - തലപ്പുഴ 44-ാം മൈൽ റോഡിൻ്റെ ആവശ്യകത സംബന്ധിച്ച് നിവേദനം നൽകി. ചർച്ച ചെയ്യാൻ അവസരം ലഭിച്ചില്ല. അടുത്ത മാസം 20 ന് ശേഷം എംപിയുമായി ചർച്ചയ്ക്ക് അവസരം ഒരുക്കുമെന്ന ഉറപ്പ് ഓഫിസിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകത്തിനൊപ്പം പഞ്ചായത്തംഗങ്ങളായ ഷാജി പൊട്ടയിൽ, ബാബു കാരുവേലിൽ, ജോണി ആമക്കാട്ട്, പി.സി.തോമസ്, യുവമോർച്ച ജില്ലാ പ്രസിഡൻ്റ് അരുൺ ഭരത്, മാധ്യമ പ്രവർത്തകരായ എം.ജെ.റോബിൻ, സജീവ് നായർ എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279638/wayanadchuram)