---
title: "കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും വീരമൃത്യുവരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ പൊന്ന്യത്തങ്കത്തിന് തിരിതെളിഞ്ഞു"
english_title: "About the figure"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27970/About-the-figure"
published_at: "2022-02-23T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6215f8270241a_Picsart_22-02-23_14-31-22-397.jpg"
keywords: []
---

# കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും വീരമൃത്യുവരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ പൊന്ന്യത്തങ്കത്തിന് തിരിതെളിഞ്ഞു

> **Lead Summary:** കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും വീരമൃത്യുവരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ പൊന്ന്യത്തങ്കത്തിന് തിരിതെളിഞ്ഞു. കഥാകൃത്ത് ടി. പത്മനാഭനാണ് വിളക്ക് തെളിച്ചത്. തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്ന പൊന്ന്യത്തങ്കം തലശ്ശേരിയിലെ സംഘർഷത്തെ തുടർന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

## Article Content

കതിരൂർ ഗുരുക്കളും തച്ചോളി ഒതേനനും വീരമൃത്യുവരിച്ച പൊന്ന്യം ഏഴരക്കണ്ടത്തിൽ പൊന്ന്യത്തങ്കത്തിന് തിരിതെളിഞ്ഞു. കഥാകൃത്ത് ടി. പത്മനാഭനാണ് വിളക്ക് തെളിച്ചത്. തിങ്കളാഴ്ച തുടങ്ങേണ്ടിയിരുന്ന പൊന്ന്യത്തങ്കം തലശ്ശേരിയിലെ സംഘർഷത്തെ തുടർന്ന് ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

തലശ്ശേരിയിൽ നടന്ന കൊലപാതകം അത്യന്തം നീചമാണ്. രാഷ്ട്രീയപ്രവർത്തനം എന്നത് കൊലപാതകമല്ല. പരസ്പര സ്നേഹത്തിന്റെതാവണം. നാട്ടിപ്പാട്ട് കേട്ടാണ് ഞാൻ വളർന്നത്. പുതിയ തലമുറയ്ക്ക് നാട്ടിപ്പാട്ടും കൊയ്ത്തുപാട്ടും അറിയില്ല. അതിന് കാരണം മനുഷ്യൻ കൃഷി ചെയ്യുന്നില്ല.

എല്ലാം യന്ത്രങ്ങളാണ് ചെയ്യുന്നത്. കളരി സ്ത്രീശാക്തീകരണം ബലപ്പെടുത്തും. കളരി പഠിക്കുന്നവരും പഠിപ്പിക്കുന്നവരും സ്ത്രീകളുടെ മാനംകാക്കുക എന്നത് പ്രധാനമായി കാണണമെന്നും ടി. പത്മനാഭൻ പറഞ്ഞു. കതിരൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. സനിൽ അധ്യക്ഷത വഹിച്ചു.

ഒഞ്ചിയം പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. എ.വി. അജയകുമാർ, പി. ഹരീന്ദ്രൻ, എസ്.ആർ.ഡി. പ്രസാദ്, മുഹമ്മദ് അഫ്‌സൽ, ടി.ടി. റംല, കെ.ഇ. കുഞ്ഞബ്ദുള്ള, പൊന്ന്യം ചന്ദ്രൻ, എ.കെ. ഷിജു എന്നിവർ സംസാരിച്ചു. ഗുരുകൃപാ കളരിസംഘം, സ്വതന്ത്ര കളരിസംഘം എന്നിവർ കളരിപ്പയറ്റ് പ്രദർശനം നടത്തി. സാംസ്‌കാരികവകുപ്പ്, ഫോക്‌ലോർ അക്കാദമി, കതിരൂർ പഞ്ചായത്ത്, പാട്യം ഗോപാലൻ സ്മാരക വായനശാല എന്നിവയുടെ സഹകരണത്തോടെയാണ് പൊന്ന്യത്തങ്കം നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27970/About-the-figure)