---
title: "ക്രിപ്റ്റോ കറൻസി തട്ടിപ്പ് തടയാൻ ജനകീയ ബോധവൽക്കരണം "
english_title: "Kripto karance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/27980/kripto-karance"
published_at: "2022-02-23T15:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62160052d020d_Screenshot_20220223_150627.jpg"
keywords: []
---

# ക്രിപ്റ്റോ കറൻസി തട്ടിപ്പ് തടയാൻ ജനകീയ ബോധവൽക്കരണം 

> **Lead Summary:** ക്രിപ്റ്റോ കറൻസി തട്ടിപ്പ് തടയാൻ ജനകീയ ബോധവൽക്കരണവും വെൽത്ത് മാനേജ്മെൻ്റിൽ സൗജന്യ പരിശീലനവും നൽകുമെന്ന് റൈറ്റ് ട്രാക്ക്ക്രിപ്റ്റോ കറൻസി തട്ടിപ്പ് തടയാൻ ജനകീയ ബോധവൽക്കരണവും വെൽത്ത് മാനേജ്മെൻ്റിൽ സൗജന്യ പരിശീലനവും നൽകുമെന്ന് റൈറ്റ് സ്റ്റാർടപ്പ് സിഇഒ കെ.കെ. മുഹമ്മദ് ഫൈറൂസ് കണ്ണൂർ പ്രസ് ക്ലബിൽ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

ക്രിപ്റ്റോ കറൻസി തട്ടിപ്പ് തടയാൻ ജനകീയ ബോധവൽക്കരണവും വെൽത്ത് മാനേജ്മെൻ്റിൽ സൗജന്യ പരിശീലനവും നൽകുമെന്ന് റൈറ്റ് ട്രാക്ക്ക്രിപ്റ്റോ കറൻസി തട്ടിപ്പ് തടയാൻ ജനകീയ ബോധവൽക്കരണവും വെൽത്ത് മാനേജ്മെൻ്റിൽ സൗജന്യ പരിശീലനവും നൽകുമെന്ന് റൈറ്റ് സ്റ്റാർടപ്പ് സിഇഒ കെ.കെ. മുഹമ്മദ് ഫൈറൂസ് കണ്ണൂർ പ്രസ് ക്ലബിൽ ഇന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പഞ്ചായത്ത് അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, യുവജന ക്ലബുകൾ, വായനശാലകൾ, സ്ത്രീ കൂട്ടായ്മ, രാഷ്ട്രീയ പാർട്ടികൾ എന്നിവർ ആളുകളെ സംഘടിപ്പിച്ചാൽ സൗജന്യ ബോധവൽകരണ ക്ലാസ് റൈറ്റ് ട്രാക്ക് നടത്തുമെന്ന് സി.ഇ.ഒ അറിയിച്ചു.

മികച്ച വെൽത്ത് മാനേജ്മെൻ്റിലൂടെ ജനങ്ങൾക്ക് ധനനഷ്ടം കുറക്കാൻ സാമ്പത്തിക സാക്ഷരത അനിവാര്യമാണ്. അതിനായി ട്രേഡിങ്ങ്, സ്റ്റോക്ക് മാർക്കറ്റ്, ബ്രോക്കറിങ്ങ്, ഫോറെക്സ് തുടങ്ങിയ മേഖലകളിലെ അവസരങ്ങളും സാധ്യതകളും പരിചയപ്പെടുത്തുന്ന പരീശീലനവും റൈറ്റ് ട്രാക്ക് നൽകുന്നുണ്ട്.

ക്രിപ്റ്റോ കറൻസിയുടെ അടിസ്ഥാനമായ ബ്ലോക്ക് ചെയിൻ സങ്കേതിക വിദ്യയുടെ പ്രയോജനം സാധരണക്കാറിലേക്ക് എത്തിക്കുയാണ് ലക്ഷ്യമെന്നും ഫൈറൂസ് അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സി.ഒ.ഒ. ഷാറൂഖ് അസ്‌ലം, ഷിബു സി.വി. പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/27980/kripto-karance)