---
title: "രാജവെമ്പാലകളുടെ വിഹാരകേന്ദ്രമായി ചീങ്കണ്ണിപ്പുഴയോരം"
english_title: "Kingcobraataaralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279861/kingcobraataaralam"
published_at: "2025-03-29T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7bd09f0017_1000070996.jpg"
keywords: []
---

# രാജവെമ്പാലകളുടെ വിഹാരകേന്ദ്രമായി ചീങ്കണ്ണിപ്പുഴയോരം

> **Lead Summary:** **ആറളം : ** രാജവെമ്പാലകളുടെ വിഹാരകേന്ദ്രമായി ചീങ്കണ്ണിപ്പുഴയോരം.ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയുടെ അതിർത്തി പ്രദേശങ്ങളിലാണ് രാജവെമ്പാലകൾ വിഹരിക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ ചീങ്കണ്ണിപ്പുഴയോരത്തെ ജനവാസ മേഖലകളായ വാളുമുക്ക്, മുട്ടുമാറ്റി ,കോച്ചിക്കുളം,വളയഞ്ചാൽ, കരിയം കാപ്പ് എന്നിവിടങ്ങളിൽ നിന്നായി നാട്ടുകാർ കണ്ടെത്തിയത് പത്തിലധികം കൂറ്റൻ രാജവെമ്പാലകളെയാണ്.ഇവയിൽ ഏഴെണ്ണത്തിനെ മാർക്ക്‌ പ്രവർത്തകനും വനംവകുപ്പ് താൽകാലിക വാച്ചറുമായ ഫൈസൽ വിളക്കോട് പിടികൂടിയിരുന്നു. മുട്ടുമാറ്റിയിലും, കരിയം കാപ്പിലും രാജവെമ്പാലകളുടെ കൂട്ടത്തെയാണ് നാട്ടുകാരും, തൊഴിലുറപ്പ് ജീവനക്കാരും കണ്ടെത്തിയതായി വനപാലകരെ അറിയിച്ചത്.തുടർന്നാണ് പാമ്പ് പിടുത്ത വിദഗ്ദൻ ഫൈസൽ വിളക്കോടെത്തി ഇവയെ പിടികൂടിയത്.നിലവിൽ രണ്ട് വർഷത്തിനിടെ

## Article Content

**ആറളം : ** രാജവെമ്പാലകളുടെ വിഹാരകേന്ദ്രമായി ചീങ്കണ്ണിപ്പുഴയോരം.ആറളം വന്യജീവി സങ്കേതത്തിൻ്റെ അതിർത്തിയിലെ ചീങ്കണ്ണിപ്പുഴയുടെ അതിർത്തി പ്രദേശങ്ങളിലാണ് രാജവെമ്പാലകൾ വിഹരിക്കുന്നത്.കഴിഞ്ഞ പത്ത് ദിവസത്തിനിടെ ചീങ്കണ്ണിപ്പുഴയോരത്തെ ജനവാസ മേഖലകളായ വാളുമുക്ക്, മുട്ടുമാറ്റി ,കോച്ചിക്കുളം,വളയഞ്ചാൽ, കരിയം കാപ്പ് എന്നിവിടങ്ങളിൽ നിന്നായി നാട്ടുകാർ കണ്ടെത്തിയത് പത്തിലധികം കൂറ്റൻ രാജവെമ്പാലകളെയാണ്.ഇവയിൽ ഏഴെണ്ണത്തിനെ മാർക്ക്‌ പ്രവർത്തകനും വനംവകുപ്പ് താൽകാലിക വാച്ചറുമായ ഫൈസൽ വിളക്കോട് പിടികൂടിയിരുന്നു. മുട്ടുമാറ്റിയിലും, കരിയം കാപ്പിലും രാജവെമ്പാലകളുടെ കൂട്ടത്തെയാണ് നാട്ടുകാരും, തൊഴിലുറപ്പ് ജീവനക്കാരും കണ്ടെത്തിയതായി വനപാലകരെ അറിയിച്ചത്.തുടർന്നാണ് പാമ്പ് പിടുത്ത വിദഗ്ദൻ ഫൈസൽ വിളക്കോടെത്തി ഇവയെ പിടികൂടിയത്.നിലവിൽ രണ്ട് വർഷത്തിനിടെ

87 രാജവെമ്പാലകളാണ് ഫൈസലിൻ്റെ കുട്ടിലായത്. കാട്ടാനകളുടെയും ,കാട്ട് പന്നികളുടെയും, വിഹാര കേന്ദ്രമായ വളയഞ്ചാൽ മുതൽ രാമച്ചി വരെ 10 കിലോമീറ്റർ ഭാഗങ്ങളിലെ പുഴക്കടവുകളിൽ രാജവെമ്പാലകളും തലപൊക്കിയതോടെ ഭീതിയിലാണ് പുഴയോരവാസികൾ. പൂക്കുണ്ട്, നരിക്കടവ്, മുട്ടുമാറ്റി എന്നിവിടങ്ങളിൽ രാജവെമ്പാലകൾ കാഴ്ച്ചയാണെന്ന് പ്രദേശവാസികൾ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279861/kingcobraataaralam)