---
title: "ആറളം ഫാമിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Medicalcampataaralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279866/medicalcampataaralam"
published_at: "2025-03-29T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e7be44e10db_1000071043.jpg"
keywords: []
---

# ആറളം ഫാമിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:** **ആറളം : ** ആറളം ഫാമിലെ തൊഴിലാളികൾക്കും പുനരധിവാസ മേഖലയില പട്ടികവർഗ്ഗക്കാർക്കും വേണ്ടി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഫാമിന്റെ നേതൃത്വത്തിൽ പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും കോം -ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡന്റ് സ്റ്റാൻലി ജോർജ് നിർവഹിച്ചു. ഡോ.കെ.പി. നിതീഷ് കുമാർ, ആറളം അഡ്മിനിസ്ടേറ്റിവ് ഓഫീസർ, കോ-ട്രസ്റ്റ് ട്രസ്റ്റികളായ .എ നന്ദകുമാർ, കുട്ടിയച്ചൻ.എം.സി, എന്നിവരും പരിപാടിയിൽ പങ്കുചേർന്നു. ഡോ.ജിൽന, അരവിന്ദ് കൃഷ്ണ, എന്നിവരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടത്തിയത്.

## Article Content

**ആറളം : ** ആറളം ഫാമിലെ തൊഴിലാളികൾക്കും പുനരധിവാസ മേഖലയില പട്ടികവർഗ്ഗക്കാർക്കും വേണ്ടി സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആറളം ഫാമിന്റെ നേതൃത്വത്തിൽ പേരാവൂർ സ്പോർട്സ് ഫൗണ്ടേഷനും കോം -ട്രസ്റ്റ് കണ്ണാശുപത്രിയുമായി ചേർന്ന് നടത്തിയ പരിപാടിയുടെ ഉദ്ഘാടനം പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡന്റ് സ്റ്റാൻലി ജോർജ് നിർവഹിച്ചു. ഡോ.കെ.പി. നിതീഷ് കുമാർ, ആറളം അഡ്മിനിസ്ടേറ്റിവ് ഓഫീസർ, കോ-ട്രസ്റ്റ് ട്രസ്റ്റികളായ .എ നന്ദകുമാർ, കുട്ടിയച്ചൻ.എം.സി, എന്നിവരും പരിപാടിയിൽ പങ്കുചേർന്നു. ഡോ.ജിൽന, അരവിന്ദ് കൃഷ്ണ, എന്നിവരുടെ മേൽനോട്ടത്തിലാണ് ക്യാമ്പ് നടത്തിയത്.

ആറളം ഫാം പുനരധിവാസ മേഖലയിൽ നിന്നും ഫാമിൽ നിന്നുമായി 117 പേർ പരിശോധന നടത്തി. ഇവർക്കാവശ്യമായ മരുന്നുകളും കണ്ണടയും സൗജന്യമായാണ് വിതരണം ചെയ്യുന്നത്. ആറളം പുനരധിവാസ മേഖലയിലെ സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായി ഫാം മാനേജിംഗ് ഡയറക്ടർ കാർത്തിക് പാണിഗ്രഹി ഐ.എ.എസിന്റെ നിർദേശപ്രകാരമാണ് ക്യാമ്പ് നടപ്പിലാക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279866/medicalcampataaralam)