---
title: "തില്ലങ്കേരിയിൽ യു.ഡി.എഫ് രാപകൽ സമരം നടത്തും"
english_title: "Thillankeri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/279918/thillankeri"
published_at: "2025-03-29T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e809e0815ba_Screenshot_2025-03-29_202214.jpg"
keywords: []
---

# തില്ലങ്കേരിയിൽ യു.ഡി.എഫ് രാപകൽ സമരം നടത്തും

> **Lead Summary:** **തില്ലങ്കേരി**: തദ്ദേശ സ്ഥാപനങ്ങളോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയിലും അനീതിയിലും വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും അശാസ്ത്രീയമായ വാർഡ് വിഭജനവും പഞ്ചായത്തിന്‍റെ വികസന മുരടിപ്പും മാറ്റണം എന്നാവശ്യപ്പെട്ടു കൊണ്ടും കഴിഞ്ഞവർഷം കമ്മീഷൻ ചെയ്യേണ്ടിയിരുന്ന ജല ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി പൂർത്തിയാക്കത്തതിലും , ആശാ, അംഗനവാടി ജീവനക്കാരുടെ സമരത്തോടുടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ഏപ്രിൽ 3 ന് വൈകുന്നേരം 6 മണി മുതൽ ഏപ്രിൽ 4 ന് രാവിലെ 8 മണിവരെ തില്ലങ്കേരി ടൌണിൽ രാപകൽ സമരം നടത്താൻ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു . രാപകൽ സമരം കെ.പി.സി.സി മെമ്പർ രാജീവൻ എളയാവൂർ ഉൽഘാടനം ചെയ്യും.

## Article Content

**തില്ലങ്കേരി**: തദ്ദേശ സ്ഥാപനങ്ങളോട് എൽ.ഡി.എഫ് സർക്കാർ കാണിക്കുന്ന കടുത്ത അവഗണനയിലും അനീതിയിലും വർദ്ധിച്ചു വരുന്ന വന്യമൃഗ ശല്യത്തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും അശാസ്ത്രീയമായ വാർഡ് വിഭജനവും പഞ്ചായത്തിന്‍റെ വികസന മുരടിപ്പും മാറ്റണം എന്നാവശ്യപ്പെട്ടു കൊണ്ടും കഴിഞ്ഞവർഷം കമ്മീഷൻ ചെയ്യേണ്ടിയിരുന്ന ജല ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി പൂർത്തിയാക്കത്തതിലും , ആശാ, അംഗനവാടി ജീവനക്കാരുടെ സമരത്തോടുടുള്ള സർക്കാർ നിലപാടിൽ പ്രതിഷേധിച്ചും ഏപ്രിൽ 3 ന് വൈകുന്നേരം 6 മണി മുതൽ ഏപ്രിൽ 4 ന് രാവിലെ 8 മണിവരെ തില്ലങ്കേരി ടൌണിൽ രാപകൽ സമരം നടത്താൻ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു . രാപകൽ സമരം കെ.പി.സി.സി മെമ്പർ രാജീവൻ എളയാവൂർ ഉൽഘാടനം ചെയ്യും.

യോഗത്തിൽ യു.സി തില്ലങ്കേരി അദ്ധ്യക്ഷത വഹിച്ചു നേതാക്കളായ പി.പി ഷൌക്കത്തലി ,കെ.വി അലി ,പി.കെ അഷ്റഫ് ,എ.കൃഷ്ണൻ ,പി.പവിത്രൻ, കെ.പി പത്മനാഭൻ, രാഗേഷ് തില്ലങ്കേരി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നജീദ സാതിഖ്, വാർഡ് മെമ്പർ രമണി ,മിനി, സി.പി കമലാക്ഷി പി നാരായണൻ,പിജയപ്രകാശ്, എം മോഹനൻ, പി.വി സുരേന്ദ്രൻ,ഡോളി ദാസ്,ലസീത എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/279918/thillankeri)