---
title: "പേരാവൂർ താലൂക്ക് ആശുപത്രി വികസനം മുടങ്ങിയതിനെതിരെ നാളെ കോൺഗ്രസ് പ്രക്ഷോഭം "
english_title: "Development of Peravoor Taluk Hospital "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28001/development-of-peravoor-taluk-hospital"
published_at: "2022-02-23T16:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621619413c3ee_FB_IMG_1645615526131.jpg"
keywords: []
---

# പേരാവൂർ താലൂക്ക് ആശുപത്രി വികസനം മുടങ്ങിയതിനെതിരെ നാളെ കോൺഗ്രസ് പ്രക്ഷോഭം 

> **Lead Summary:** പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 52 കോടി രൂപയുടെ പ്രവർത്തനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. ആശുപത്രിയുടെ സ്ഥലം സംരക്ഷിക്കാൻ സാധിക്കാത്ത പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിസ്സംഗതക്കെതിരെയാണ് സമരമെന്ന് പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

## Article Content

പേരാവൂർ: പേരാവൂർ താലൂക്ക് ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്കുവേണ്ടി കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച 52 കോടി രൂപയുടെ പ്രവർത്തനം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. ആശുപത്രിയുടെ സ്ഥലം സംരക്ഷിക്കാൻ സാധിക്കാത്ത പേരാവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നിസ്സംഗതക്കെതിരെയാണ് സമരമെന്ന് പേരാവൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

സമരത്തിന്റെ ഭാഗമായി താലൂക്ക് ആശുപത്രിയുടെ മുമ്പിൽ വ്യാഴാഴ്ച പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കും. രാവിലെ 11 മണിക്ക് ഡി.സി.സി. പ്രസിഡണ്ട് അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്യും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28001/development-of-peravoor-taluk-hospital)