---
title: "അയ്യങ്കുന്ന് പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു"
english_title: "Ayyankunnupanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280082/ayyankunnupanchayath"
published_at: "2025-03-30T14:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e9098abf2e0_1000071190.jpg"
keywords: []
---

# അയ്യങ്കുന്ന് പഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു

> **Lead Summary:** **അങ്ങാടിക്കടവ്: **മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അയ്യങ്കുന്ന് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. സർക്കാർ മാർഗ്ഗരേഖയനുസരിച്ച് വിദ്യാലയങ്ങൾ, കലാലയങ്ങൾ അംഗൻവാടികൾ , അയൽക്കൂട്ടങ്ങൾ സ്ഥാപനങ്ങൾ പൊതു ഇടങ്ങൾ , ടൗണുകൾ ഉൾപ്പെടെ പഞ്ചായത്തിൽ ജനങ്ങൾ ഇടപെടുന്ന എല്ലാ ഇടങ്ങളും ഹരിത പ്രഖ്യാപനങ്ങൾ നടത്തിയാണ് പഞ്ചായത്തുതല പ്രഖ്യാപനം നടത്തിയത്. ബോധവൽക്കരണ പരിപാടികളും പൊതുശുചികരണ പ്രവർത്തനങ്ങളും നടത്തി പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ഹരിത കർമ്മസേനയും കുടുംബശ്രീയും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിൻ്റെ ഫലമാണ് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്താക്കമാറ്റുന്നതിന് സഹായിച്ചത്.

## Article Content

**അങ്ങാടിക്കടവ്: **മാലിന്യമുക്ത നവകേരള ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി അയ്യങ്കുന്ന് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. സർക്കാർ മാർഗ്ഗരേഖയനുസരിച്ച് വിദ്യാലയങ്ങൾ, കലാലയങ്ങൾ അംഗൻവാടികൾ , അയൽക്കൂട്ടങ്ങൾ സ്ഥാപനങ്ങൾ പൊതു ഇടങ്ങൾ , ടൗണുകൾ ഉൾപ്പെടെ പഞ്ചായത്തിൽ ജനങ്ങൾ ഇടപെടുന്ന എല്ലാ ഇടങ്ങളും ഹരിത പ്രഖ്യാപനങ്ങൾ നടത്തിയാണ് പഞ്ചായത്തുതല പ്രഖ്യാപനം നടത്തിയത്. ബോധവൽക്കരണ പരിപാടികളും പൊതുശുചികരണ പ്രവർത്തനങ്ങളും നടത്തി പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്താക്കി മാറ്റുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും ഹരിത കർമ്മസേനയും കുടുംബശ്രീയും ഒത്തൊരുമിച്ച് പ്രവർത്തിച്ചതിൻ്റെ ഫലമാണ് പഞ്ചായത്തിനെ സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്താക്കമാറ്റുന്നതിന് സഹായിച്ചത്.

പരിസ്ഥിതി പരിപാലനത്തിൻ്റെ സംസ്കാരം സമൂഹത്തിന് പകർന്നു നൽകുന്നതിനായി ഹരിത പെരുമാറ്റ ചട്ടം പാലിച്ചു കൊണ്ട് ശുചിത്വ മാലിന്യ സംസ്കരണം ജലസുരക്ഷ, ഊർജജ സംരക്ഷണം ജൈവ വൈവിധ്യ സംരക്ഷണം എന്നിവ കാര്യക്ഷമവും മാതൃകാ പരവുമായ പ്രവർത്തനങ്ങൾ നടത്തുന്നതിന് പഞ്ചായത്തിൻ്റെ പ്രവർത്തനങ്ങൾ സഹായകമാകുന്നതാണ്. പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽപഞ്ചായത്ത് പ്രസിഡൻ്റ്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ സമ്പൂർണ്ണ മാലിന്യ മുക്ത പ്രഖ്യാപനം നടത്തി. വൈസ് പ്രസിഡന്റ് ബീന റോജസ്അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്സൺ ജയപ്രകാശ് പന്തക്ക പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻമാരായ ഐസക്ക് ജോസഫ്, സീമ സനോജ്,പഞ്ചായത്ത് സെക്രട്ടറി രാജീവൻ കെ, അസ്സി സെക്രട്ടറി അഷറഫ് പി. വി. സജിത പി.തുടങ്ങിയവർ സംസാരിച്ചു. ജനപ്രതിനിധികൾ , ആരോഗ്യ പ്രവർത്തകർ. ഉദ്യോഗസ്ഥർ, , വാർഡ് നിർവ്വഹണ സമിതിയുടെ അംഗങ്ങൾ , കുടുംബശ്രീ പ്രവർത്തകർ, ഹരിത കർമ്മ സേന അംഗങ്ങൾഎന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280082/ayyankunnupanchayath)