---
title: "ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പന മേള തുടങ്ങി"
english_title: "Khadi stock clearance"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28009/khadi-stock-clearance"
published_at: "2022-02-23T17:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621623003ea8f_PRKRC36 23.02.22.jpg"
keywords: []
---

# ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പന മേള തുടങ്ങി

> **Lead Summary:** കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ കീഴില്‍ നടത്തുന്ന ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പന മേള തുടങ്ങി. കണ്ണൂര്‍ ഖാദിഗ്രാമ സൗഭാഗ്യയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് എം കെ അശോക് കുമാറിന് ഖാദി വസ്ത്രം കൈമാറിയാണ് പി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

## Article Content

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെ കീഴില്‍ നടത്തുന്ന ഖാദി സ്റ്റോക്ക് ക്ലിയറന്‍സ് വില്‍പന മേള തുടങ്ങി. കണ്ണൂര്‍ ഖാദിഗ്രാമ സൗഭാഗ്യയില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് എം കെ അശോക് കുമാറിന് ഖാദി വസ്ത്രം കൈമാറിയാണ് പി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

ഖാദി മേഖലയെ പരിപോഷിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച പത്ത് കോടി രൂപയുടെ സഹായം മേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കിയതായി പി ജയരാജന്‍ പറഞ്ഞു. ഖാദി വസ്ത്ര വിപണന രംഗത്ത് വലിയ മാറ്റമാണുണ്ടായത്. സ്ത്രീകളാണ് ഖാദി യൂണിറ്റുകള്‍ക്കായി സ്വയം തൊഴില്‍ സംരഭത്തിലേര്‍പ്പെടുന്നത്.ഇവര്‍ക്ക് വലിയ പ്രചോദനമാണിത് മൂലമുണ്ടായത്. കേരളത്തിലുടനീളം ഇത്തരം മേളകള്‍ സംഘടിപ്പിക്കും. ഖാദി വസ്ത്ര വിപണന രംഗത്തെ ഉപഭോക്തൃശൃംഖലയെ ശക്തിപ്പെടുത്താന്‍ ഇത്തരം മേളകള്‍ സഹായിക്കും. ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു.

സ്റ്റോക്ക് ക്ലിയറന്‍സിന്റെ ഭാഗമായി ഖാദി തുണിത്തരങ്ങള്‍ 10% മുതല്‍ 50% വരെ വിലക്കിഴിവിലാണ് വിറ്റഴിക്കുക. ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 5 വരെയാണ് വിപണനമേള. പയ്യന്നൂര്‍ ഖാദി സെന്റര്‍ ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി അധ്യക്ഷത വഹിച്ചു. ഖാദി ബോര്‍ഡ് പ്രോജക്ട് ഓഫീസര്‍ ഐ കെ അജിത് കുമാര്‍, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ കെ വി ഫാറൂഖ്, അസി. രജിസ്ട്രാര്‍ ഷോളി ദേവസ്യ, ജൂനിയര്‍ സൂപ്രണ്ടുമാരായ ടി വി വിനോദ് കുമാര്‍, വി ഷിബു, ദീപേഷ് നാരായണന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28009/khadi-stock-clearance)