---
title: "ആറളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു"
english_title: "Aaralampanchayath"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280090/aaralampanchayath"
published_at: "2025-03-30T15:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e90fc5c1677_1000071198.jpg"
keywords: []
---

# ആറളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു

> **Lead Summary:** **ഇരട്ടി : **ആറളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ ശുചിത്വ പഞ്ചായത്ത് തല പ്രഖ്യാപനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ നിർവഹിച്ചു. വിവിധ മേഖലയിലെ മികച്ച ഹരിത സ്ഥാപനങ്ങൾ മികച്ച ഹരിത ഭവനം, ഹരിത വയനശാലകൾ ,ഹരിത വിദ്യാലയം, ഹരിത സുന്ദര ടൗണുകൾ ,ഹരിത പൊതുവിടങ്ങൾക്കുള്ള അവാർഡ് വിതരണം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ നിർവഹിച്ചു.

## Article Content

**ഇരട്ടി : **ആറളം ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ ശുചിത്വ പഞ്ചായത്ത് തല പ്രഖ്യാപനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിനോയ് കുര്യൻ നിർവഹിച്ചു. വിവിധ മേഖലയിലെ മികച്ച ഹരിത സ്ഥാപനങ്ങൾ മികച്ച ഹരിത ഭവനം, ഹരിത വയനശാലകൾ ,ഹരിത വിദ്യാലയം, ഹരിത സുന്ദര ടൗണുകൾ ,ഹരിത പൊതുവിടങ്ങൾക്കുള്ള അവാർഡ് വിതരണം ഇരട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ നിർവഹിച്ചു.

മാലിന്യമുക്ത പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള റിപ്പോർട്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ  രാജു. ഇ.സി അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെസ്സി മോൾ കെ ജെ , വികസനശാന്തി കമ്മിറ്റിയുടെ ചെയർമാൻ ജോസഫ് അന്ത്യാകുളം, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വത്സ ജോസ് , ആസ്വാദന സമിതി ഉപാധ്യക്ഷൻ വൈ.വൈ മത്തായി മാസ്റ്റർ , പങ്കെടുത്തു . ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി ജി രഞ്ജിത്ത് സ്വാഗതം പറഞ്ഞ പരിപാടിയിൽ അസിസ്റ്റന്റ് സെക്രട്ടറി എം മനില നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280090/aaralampanchayath)