---
title: "കേരളത്തിൽ 12 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു, സാധാരണയേക്കാൾ 3 ഡിഗ്രി വരെ ചൂട് കൂടും"
english_title: "Hightemperature"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280113/hightemperature"
published_at: "2025-03-30T17:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e92bd81a8b0_1000071214.jpg"
keywords: []
---

# കേരളത്തിൽ 12 ജില്ലകളിൽ ജാഗ്രതാ നിര്‍ദേശം, മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു, സാധാരണയേക്കാൾ 3 ഡിഗ്രി വരെ ചൂട് കൂടും

> **Lead Summary:** **തിരുവനന്തപുരം: **സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയുമാണ് ( മാർച്ച്‌ 30, 31) ഉയർന്ന താപനില മുന്നറിയിപ്പുള്ളത്.

## Article Content

**തിരുവനന്തപുരം: **സംസ്ഥാനത്ത് 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്നും നാളെയുമാണ് ( മാർച്ച്‌ 30, 31) ഉയർന്ന താപനില മുന്നറിയിപ്പുള്ളത്.

പാലക്കാട് ജില്ലയിൽ 39ഡിഗ്രി വരെയും തൃശൂർ ജില്ലയിൽ 38ഡിഗ്രി വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 37ഡിഗ്രി വരെയും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 36ഡിഗ്രി വരെയും (സാധാരണയെക്കാൾ 2 - 3 ഡിഗ്രി കൂടുതൽ) ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോരമേഖലകളിലൊഴികെ 2025 മാർച്ച് 30, 31 തീയതികളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280113/hightemperature)