---
title: "പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന്റെയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു "
english_title: "An eye check-up camp was conducted by  Peravoor Sports Foundation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280119/an-eye-check-up-camp-was-conducted-by-peravoor-sports-foundation"
published_at: "2025-03-30T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e940ffe09f0_comtrust.jpg"
keywords: []
---

# പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന്റെയും കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടന്നു 

> **Lead Summary:** തൊണ്ടിയിൽ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന്റെയും കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ ഓഫീസ് പരിസരത്ത് വെച്ച് നടന്നു. നിർദ്ധനരായ രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യമായി നൽകിക്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സർജറി അടക്കമുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരെ കണ്ടെത്തി അവർക്കായിരുന്നു ആദ്യഘട്ടത്തിൽ പരിശോധന നടത്തിയത്. ചികിത്സയുടെ ഭാഗമായി കണ്ണട വേണ്ടവർക്ക് കണ്ണട നൽകിയും സർജറി അടക്കമുള്ള ചികിത്സകൾ തീർത്തും സൗജന്യമായാണ് നൽകുന്നത്. ആശാവർക്കർമാർ മുഖാന്തമാണ് ശസ്ത്രക്രിയ വേണ്ടവരെ കണ്ടെത്തി ക്യാമ്പിലേക്ക് എത്തിച്ചത്. തുടർചികിൽസ തലശ്ശേരിയിലെ കോൺട്രസ്റ്റ് ആശുപത്രിയിൽ വച്ചാണ് നടക്കുന്നത്. പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡണ്ട് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം സി കുട്ടിച്ചൻ,

## Article Content

തൊണ്ടിയിൽ: പേരാവൂർ സ്പോർട്സ് ഫൗണ്ടേഷന്റെയും കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ ഓഫീസ് പരിസരത്ത് വെച്ച് നടന്നു. നിർദ്ധനരായ രോഗികൾക്ക് ചികിത്സ പൂർണമായും സൗജന്യമായി നൽകിക്കൊണ്ടാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സർജറി അടക്കമുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ട് നേരിടുന്നവരെ കണ്ടെത്തി അവർക്കായിരുന്നു ആദ്യഘട്ടത്തിൽ പരിശോധന നടത്തിയത്. ചികിത്സയുടെ ഭാഗമായി കണ്ണട വേണ്ടവർക്ക് കണ്ണട നൽകിയും സർജറി അടക്കമുള്ള ചികിത്സകൾ തീർത്തും സൗജന്യമായാണ് നൽകുന്നത്. ആശാവർക്കർമാർ മുഖാന്തമാണ് ശസ്ത്രക്രിയ വേണ്ടവരെ കണ്ടെത്തി ക്യാമ്പിലേക്ക് എത്തിച്ചത്. തുടർചികിൽസ തലശ്ശേരിയിലെ കോൺട്രസ്റ്റ് ആശുപത്രിയിൽ വച്ചാണ് നടക്കുന്നത്. പേരാവൂർ സ്പോർട്സ് ഫൗണ്ടേഷൻ പ്രസിഡണ്ട് സ്റ്റാൻലി ജോർജ്, സെക്രട്ടറി എം സി കുട്ടിച്ചൻ,

തങ്കച്ചൻ കോക്കാട്ട്, പ്രദീപ് പുത്തലത്ത്, ഡെന്നി ജോസഫ്, അനൂപ്, നാസർ വലിയടത്ത് തുടങ്ങിയവർ തൊണ്ടിയിൽ നടന്ന ക്യാമ്പിന് നേതൃത്വം നൽകി. പേരാവൂർ മാരത്തോൺ ഉൾപ്പെടെയുള്ള സ്പോർട്സ് ആക്ടിവിറ്റീസിന് പുറമേ പൊതുജനങ്ങൾക്കായി ജീവകാരുണ്യ പ്രവർത്തനങ്ങളും പേരാവൂർ സ്പോട്സ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തി വരുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280119/an-eye-check-up-camp-was-conducted-by-peravoor-sports-foundation)