---
title: "ആശ സമരത്തിന് ഇന്ന് അമ്പതാം നാൾ."
english_title: "Thiruvanaththapuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280205/thiruvanaththapuram"
published_at: "2025-03-31T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea106a010fe_Screenshot_2025-03-31_091447.jpg"
keywords: []
---

# ആശ സമരത്തിന് ഇന്ന് അമ്പതാം നാൾ.

> **Lead Summary:** തിരുവനന്തപുരം: അവഗണനയുടെ നെരിപ്പോടിൽ എരിയുന്ന ആശ സമരത്തിന് ഇന്ന് അമ്പതാം നാൾ. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളാകും.

## Article Content

തിരുവനന്തപുരം: അവഗണനയുടെ നെരിപ്പോടിൽ എരിയുന്ന ആശ സമരത്തിന് ഇന്ന് അമ്പതാം നാൾ. അവകാശപ്പോരാട്ടത്തെ അവഗണിക്കുന്ന സർക്കാറിന് മുന്നിലേക്ക് മുടി മുറിച്ചെറിഞ്ഞാണ് ആശമാർ ഇന്ന് പ്രതിഷേധിക്കുക. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളാകും.

നാട് തളർന്നു നിന്നപ്പോളെല്ലാം നീണ്ടുവന്ന കൈകളെ അമ്പത് ദിവസം പിന്നിട്ടും അധികാരികൾ അവഗണിച്ചും അക്ഷേപിച്ചും തട്ടിമാറ്റുകയാണ്. അവരുടെ മുഖത്തേക്ക് മുടി മുറിച്ചെറിഞ്ഞ് ആശമാർ പ്രതിഷേധിക്കാനൊരുങ്ങുന്നത്

സഹനസമരം പലവഴി പിന്നിട്ടുകഴിഞ്ഞു. മുടി മുറിച്ചെറിയുകയെന്ന കടുത്ത പ്രതിഷേധത്തിലേക്ക് എത്തിയത് അത്രക്ക് മടുത്താണ്. രാവും പകലും മഞ്ഞും മഴയും വെയിലും അതിജീവിച്ചാണ് സെക്രട്ടേറിയറ്റിന് മുന്നിൽ സമരം മുന്നോട്ട് പോകുന്നത്. ഉപരോധമിരുന്നും നിരാഹാരമനുഷ്ടിച്ചും ആവശ്യങ്ങൾ അധികാരികളിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടും മനസ്സലിയാത്തവര്‍ക്ക് മുന്നിലേക്കാണ് ആശാ സമരത്തിന്‍റെ അടുത്തഘട്ടം

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280205/thiruvanaththapuram)