---
title: "സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ പേര്‍ മരിച്ചു"
english_title: "Riyad "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280249/riyad"
published_at: "2025-03-31T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea341747020_IMG-20250331-WA0023.jpg"
keywords: []
---

# സൗദി-ഒമാൻ അതിർത്തിയിൽ വാഹനാപകടം; മലയാളി ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്ന്​ പേര്‍ മരിച്ചു

> **Lead Summary:** റിയാദ്​: ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന്​​ പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം​ മൂന്ന്​ മരണം. രിസാല സ്​റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട്​ കാപ്പാട്​ സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും​ കുടുംബാംഗങ്ങ​ളുമാണ്​ ഒമാൻ-സൗദി അതിർത്തിയായ ബത്​ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.

## Article Content

റിയാദ്​: ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന്​​ പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം​ മൂന്ന്​ മരണം. രിസാല സ്​റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി) ഒമാന്‍ നാഷനല്‍ സെക്രട്ടറിമാരായ കോഴിക്കോട്​ കാപ്പാട്​ സ്വദേശി ശിഹാബ് കാപ്പാട്, കണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പ് എന്നിവരും​ കുടുംബാംഗങ്ങ​ളുമാണ്​ ഒമാൻ-സൗദി അതിർത്തിയായ ബത്​ഹയില്‍ ഞായറാഴ്ച രാവിലെ അപകടത്തില്‍ പെട്ടത്.

ശിഹാബി​ന്‍റെ ഭാര്യ സഹ്​ല (30), മകള്‍ ആലിയ (7), മിസ്അബി​ന്‍റെ മകന്‍ ദഖ്​വാന്‍ (6) എന്നിവരാണ് മരിച്ചത്. കുട്ടികൾ അപകടസ്ഥലത്തും സഹ്​ല ആശുപത്രിയിലുമാണ് മരിച്ചത്. മിസ്അബിന്‍റെ ഭാര്യ ഹഫീനയും മറ്റു മക്കളും സൗദി കിഴക്കൻ പ്രവിശ്യയിലെ ഹുഫൂഫ് കിങ്​ ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മിസ്​അബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

വെള്ളിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം മസ്ക്കറ്റിൽനിന്ന്​ പുറപ്പെട്ട കുടുംബങ്ങൾ വഴിമധ്യേ ഇബ്രി എന്ന സ്ഥലത്ത്​ തങ്ങി വിശ്രമിച്ചു. ശനിയാഴ്​ച വൈകീട്ട്​ നോമ്പ്​ തുറന്നശേഷം സൗദിയിലേക്ക്​ യാത്ര തുടർന്നു. ബത്​ഹ അതിർത്തിയിലെത്തിയ ഞായറാഴ്​ച രാവിലെ 8.30ഓടെയാണ് അപകടമുണ്ടാവുന്നത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280249/riyad)