---
title: "'എമ്പുരാൻ' റീ എഡിറ്റിങ് എല്ലാവരുടെയും സമ്മതപ്രകാരമാണ്; ആരുടെയും സമ്മർദം കാരണമല്ല: ആന്റണി പെരുമ്പാവൂർ"
english_title: "Eranakulam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280475/eranakulam"
published_at: "2025-04-01T12:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb8bbae5751_IMG-20250401-WA0038.jpg"
keywords: []
---

# 'എമ്പുരാൻ' റീ എഡിറ്റിങ് എല്ലാവരുടെയും സമ്മതപ്രകാരമാണ്; ആരുടെയും സമ്മർദം കാരണമല്ല: ആന്റണി പെരുമ്പാവൂർ

> **Lead Summary:** എറണാകുളം: വിവാദമായി മാറിയ എമ്പുരാൻ സിനിമയിൽ വരുത്തിയ റീ എഡിറ്റിങ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ആരുടെയും സമ്മർദം കാരണമല്ല റീ എഡിറ്റിങ് ചെയ്തത്. ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഇല്ല. ഈ സിനിമയുടെ കഥ മോഹൻലാലിനും, എനിക്കും, മറ്റെല്ലാവർക്കും അറിയാം. പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. എല്ലാവരും ഒരുമിച്ച് ചേർന്നാണ് സിനിമ ചെയ്തതെന്നും ആന്റണി പറഞ്ഞു. മൂന്നു മിനിറ്റിൽ താഴെ സമയമാണ് എഡിറ്റ് ചെയ്ത് മാറ്റിയത്.

## Article Content

എറണാകുളം: വിവാദമായി മാറിയ എമ്പുരാൻ സിനിമയിൽ വരുത്തിയ റീ എഡിറ്റിങ് എല്ലാവരുടെയും സമ്മതപ്രകാരമാണെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ആരുടെയും സമ്മർദം കാരണമല്ല റീ എഡിറ്റിങ് ചെയ്തത്. ഞങ്ങൾക്കിടയിൽ വിയോജിപ്പ് ഇല്ല. ഈ സിനിമയുടെ കഥ മോഹൻലാലിനും, എനിക്കും, മറ്റെല്ലാവർക്കും അറിയാം. പൃഥ്വിരാജിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ല. എല്ലാവരും ഒരുമിച്ച് ചേർന്നാണ് സിനിമ ചെയ്തതെന്നും ആന്റണി പറഞ്ഞു. മൂന്നു മിനിറ്റിൽ താഴെ സമയമാണ് എഡിറ്റ് ചെയ്ത് മാറ്റിയത്.

'എമ്പുരാൻ സിനിമ വരണമെന്നത് ഞങ്ങളെല്ലാം ഒന്നിച്ചെടുത്ത തീരുമാനമാണ്. സിനിമയിൽ തെറ്റ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കറക്ട് ചെയ്യേണ്ടത് ഞങ്ങളുടെ ഇത്തരവാദിത്വമാണ്. റീ എഡിറ്റിങ് ആരുടെയും ഭീഷണിയായിട്ട് കരുതരുത്. വിവാദത്തിലേക്ക് പോകേണ്ട കാര്യമില്ല. ഞങ്ങൾക്ക് ശരിയെന്ന് തോന്നിയതാണ് ഇപ്പോൾ ചെയ്തിരിക്കുന്നത്. റീ എഡിറ്റിങ് സമ്മർദ്ദത്തിന്റെ പുറത്തല്ല. രണ്ടു മിനിറ്റ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ മാത്രമാണ് മുറിച്ചു മാറ്റിയത്. ചിത്രത്തിന്റെ റീ എഡിറ്റഡ് വേര്‍ഷന്‍ ഇന്ന് തന്നെ തീയേറ്ററുകളില്‍ എത്തിക്കാനാണ് ശ്രമം,'' എന്നാണ് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

അതെ സമയം ഇന്നും തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് എഡിറ്റ് ചെയ്യാത്ത രംഗങ്ങളാണ്. ഇന്ന് വൈകീട്ടോടെ എഡിറ്റ് ചെയ്ത പുതിയ പതിപ്പ് തീയേറ്ററുകളിൽ എത്തുമെന്ന് ഉറപ്പായി. നാളെ മുതലായിരിക്കും 'എഡിറ്റഡ് എമ്പുരാൻ' പ്രദർശനം തുടങ്ങുക

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280475/eranakulam)