---
title: " ഗുഡ്എർത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി 'പച്ചക്കുതിര' ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു"
english_title: "  one-day nature companionship camp for children led by Goodearth"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280597/one-day-nature-companionship-camp-for-children-led-by-goodearth"
published_at: "2025-04-01T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ebfec7ae6f2_A_News_photo_6.jpg"
keywords: []
---

#  ഗുഡ്എർത്തിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി 'പച്ചക്കുതിര' ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു

> **Lead Summary:** മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും അതുവഴി കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും വേണ്ടി 'പച്ചക്കുതിര' എന്ന പേരിൽ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ്എർത്താണ് മാലൂർ സാരംഗ് ഫുഡ് ഫോറസ്റ്റിൽ വച്ച് ക്യാമ്പ് ഒരുക്കുന്നത്. ഏപ്രിൽ 5 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ്. 6 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുക. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്ജ്, ശിവദർശന നമ്പിയാർ, ബിജു തേൻകുടി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകും. കൃഷി നടത്തം, ജൈവവൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിന്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയുവ ക്ലാസ്സുകളുടെ ഭാഗമാകും. ഏപ്രിൽ 3 വരെ പേരുകൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 7306340635

## Article Content

മാലൂർ: പരിസ്ഥിതിയെ നിരീക്ഷിക്കാനും പഠിക്കാനും അതുവഴി കുട്ടികളിലെ സർഗാത്മകതയെ ഉണർത്താനും വേണ്ടി 'പച്ചക്കുതിര' എന്ന പേരിൽ ഏകദിന പ്രകൃതി സഹവാസ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗുഡ്എർത്താണ് മാലൂർ സാരംഗ് ഫുഡ് ഫോറസ്റ്റിൽ വച്ച് ക്യാമ്പ് ഒരുക്കുന്നത്. ഏപ്രിൽ 5 ന് രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ക്യാമ്പ്. 6 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് ഇതിൽ പങ്കെടുക്കാൻ കഴിയുക. ഡോ. ജിസ് സെബാസ്റ്റ്യൻ, മരിയ ജോർജ്ജ്, ശിവദർശന നമ്പിയാർ, ബിജു തേൻകുടി എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകും. കൃഷി നടത്തം, ജൈവവൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിന്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങിയുവ ക്ലാസ്സുകളുടെ ഭാഗമാകും. ഏപ്രിൽ 3 വരെ പേരുകൾ രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക: 7306340635

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280597/one-day-nature-companionship-camp-for-children-led-by-goodearth)