---
title: "അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ സമ്പൂർണ്ണ കായികക്ഷമത പരിശീലന ക്യാമ്പ് ആരംഭിച്ചു"
english_title: "Adakkathod "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/280666/adakkathod"
published_at: "2025-04-02T08:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecad0e73678_IMG-20250402-WA0007.jpg"
keywords: []
---

# അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂളിൽ സമ്പൂർണ്ണ കായികക്ഷമത പരിശീലന ക്യാമ്പ് ആരംഭിച്ചു

> **Lead Summary:** പേരാവൂർ : പേരാവൂർ അത് ലറ്റിക്സ് അക്കാദമിയുടെയും അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ മലയോര മേഖലയിലെ കായിക താരങ്ങൾക്ക് സ്വപ്നസാക്ഷാത്കാരമായി സമ്പൂർണ്ണ കായികക്ഷമത പരിശീല ക്യാമ്പ് ആരംഭിച്ചു ഫുട്ബോൾ കോച്ചിംഗ് , ത്രോബോൾ, ഹാൻഡ് ബോൾ, അത്‌ലറ്റിക്സ് ,ഷട്ടിൽ ബാഡ്മിന്റൺ, ബോർഡ് ടാർഗറ്റ്, വോളി ബോൾ തുടങ്ങിയ ഇനങ്ങളിൽ അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് വിദഗ്ധരായ ട്രെയിനേഴ്സ് പരിശീലനങ്ങൾ നൽകും .

## Article Content

പേരാവൂർ : പേരാവൂർ അത് ലറ്റിക്സ് അക്കാദമിയുടെയും അടയ്ക്കാത്തോട് സെന്റ് ജോസഫ് ഹൈസ്കൂൾ സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ മലയോര മേഖലയിലെ കായിക താരങ്ങൾക്ക് സ്വപ്നസാക്ഷാത്കാരമായി സമ്പൂർണ്ണ കായികക്ഷമത പരിശീല ക്യാമ്പ് ആരംഭിച്ചു ഫുട്ബോൾ കോച്ചിംഗ് , ത്രോബോൾ, ഹാൻഡ് ബോൾ, അത്‌ലറ്റിക്സ് ,ഷട്ടിൽ ബാഡ്മിന്റൺ, ബോർഡ് ടാർഗറ്റ്, വോളി ബോൾ തുടങ്ങിയ ഇനങ്ങളിൽ അഞ്ചാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് വിദഗ്ധരായ ട്രെയിനേഴ്സ് പരിശീലനങ്ങൾ നൽകും .

എല്ലാ ദിവസവും കൃത്യമായ പരിശീലങ്ങളോടെ ഉപജില്ല ജില്ലാതലങ്ങളിൽ മികവ് പുലർത്തുന്ന കായികതാരങ്ങളെ കണ്ടെത്തും .

സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ , ജോമോൻ പി.പി, റിജോയ് എം എം , ജോഷി ജോസഫ് ,സിസ്റ്റർ ആൻ മരിയ, എന്നിവർ പ്രസംഗിച്ചു. ജോമോൻപി.പി, ആൽഫീന വിനോദ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/280666/adakkathod)