---
title: "ഹരിത പാഠശാല സംഘടിപ്പിച്ചു"
english_title: "Green class"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28071/green-class"
published_at: "2022-02-24T07:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6216e1472273f_padashala (1).jpg"
keywords: []
---

# ഹരിത പാഠശാല സംഘടിപ്പിച്ചു

> **Lead Summary:** സമ്പൂര്‍ണ ശുചിത്വ പദവി കൈവരിക്കാന്‍ പിണറായി ഗ്രാമപഞ്ചായത്തിന്റേയും ഹരിത കേരള മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഹരിത പാഠശാല സംഘടിപ്പിച്ചു.

## Article Content

സമ്പൂര്‍ണ ശുചിത്വ പദവി കൈവരിക്കാന്‍ പിണറായി ഗ്രാമപഞ്ചായത്തിന്റേയും ഹരിത കേരള മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ പഞ്ചായത്തിലെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ഹരിത പാഠശാല സംഘടിപ്പിച്ചു.

സബ് കളക്ടര്‍ അനുകുമാരി ഉദ്ഘാടനം ചെയ്തു. ഒറ്റതവണ പ്ലാസ്റ്റിക് ഒഴിവാക്കല്‍, പുഴകള്‍, തോടുകള്‍, കുളങ്ങള്‍ എന്നിവ സംരക്ഷിക്കല്‍, പൊതു ഇടങ്ങള്‍ ശുചീകരിക്കല്‍ തുടങ്ങിയ പദ്ധതികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പാഠശാല നടത്തിയത്.

പഞ്ചായത്തിലെ എല്ലാ വീടുകളിലും കടകളിലും മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ പദ്ധതികള്‍ നടപ്പാക്കും. ഇതിനായി പഞ്ചായത്തില്‍ 600 ഹരിത പാഠശാലകള്‍ കൂടി സംഘടിപ്പിക്കും. പഞ്ചായത്ത് പ്രസിഡണ്ട് കെ കെ രാജീവന്‍ അധ്യക്ഷനായി. ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, പഞ്ചായത്ത് സെക്രട്ടറി സി പി സജീവന്‍, റിസോഴ്സ് പേഴ്‌സണ്‍മാരായ ബാലന്‍ വയലേരി, കെ നാരായണന്‍, ലക്ഷ്മി ലേഖ, ലതാ കാണി എന്നിവര്‍ ക്ലാസെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28071/green-class)