---
title: "സീനിയോറിറ്റി പുതുക്കാന്‍ അവസരം"
english_title: "Seniority renew "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28076/seniority-renew"
published_at: "2022-02-24T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6216e7757c4f6_images (3).jpeg"
keywords: []
---

# സീനിയോറിറ്റി പുതുക്കാന്‍ അവസരം

> **Lead Summary:** 2000 ജനുവരി ഒന്ന് മുതല്‍ 2021 ആഗസ്ത് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നു.

## Article Content

2000 ജനുവരി ഒന്ന് മുതല്‍ 2021 ആഗസ്ത് 31 വരെയുള്ള കാലയളവില്‍ വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നു.

രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1999 മുതല്‍ 6/2021 വരെ രേഖപ്പെടുത്തിയിരിക്കണം.

ഏപ്രില്‍ 30 വരെ ഓണ്‍ലൈനായോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ രജിസ്ട്രേഷന്‍ പുതുക്കാം. മേല്‍ കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ അല്ലാതെയോ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ പൊതു മേഖല സ്ഥാപനങ്ങളില്‍ ജോലി ലഭിച്ചു നിയമാനുസൃത വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുകയും എന്നാല്‍ ഈ സര്‍ട്ടിഫിക്കറ്റ് 90 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തതിനാലും, നിശ്ചിത സമയപരിധി കഴിഞ്ഞു ചേര്‍ത്ത കാരണത്താലും സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും പഴയ സിനിയോറിറ്റി നിലനിര്‍ത്തുന്നതിന് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.eemploymet.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍: 0497 2700831.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28076/seniority-renew)