---
title: "സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു."
english_title: "Cpm activist haridas murder"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28084/cpm-activist-haridas-murder"
published_at: "2022-02-24T08:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6216ee0332302_images (6).jpeg"
keywords: []
---

# സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

> **Lead Summary:** സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

## Article Content

സി പി ഐ എം പ്രവര്‍ത്തകന്‍ ഹരിദാസിനെ കൊലപ്പെടുത്തിയ കേസില്‍ പൊലീസുകാരനെ അന്വേഷണ സംഘം ചോദ്യം ചെയ്തു.

കണ്ണവം പൊലീസ് സ്റ്റേഷനിലെ സി പി ഒ സുരേഷിനെയാണ് ചോദ്യം ചെയ്തത്. കേസില്‍ അറസ്റ്റിലായ ബി ജെ പി നേതാവ് കെ ലിജേഷുമായി കൊലപാതകം നടന്ന ദിവസം ഫോണില്‍ സംസാരിച്ചു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്തത്.

ലിജേഷിന്റെ അടുത്ത ബന്ധുവാണ് പൊലീസുകാരനായ സുരേഷ്. സുരേഷിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് വിശദമായ പരിശോധനയ്ക്കായി സൈബര്‍ വിഭാഗത്തിന് കൈമാറി. കൊലപാതകം നടന്നതിന് പിന്നാലെ വാട്‌സാപ്പ് കോളിലൂടെ നാല് മിനിറ്റാണ് ഇരുവരും സംസാരിച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28084/cpm-activist-haridas-murder)