---
title: "ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ ആക്കുക"
english_title: "Restore the road that was cut down"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281088/restore-the-road-that-was-cut-down"
published_at: "2025-04-03T20:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eea421de6e9_WhatsApp_Image_2025-04-03_at_11.02.36.jpeg"
keywords: []
---

# ജൽജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പൂർവസ്ഥിതിയിൽ ആക്കുക

> **Lead Summary:** കണിച്ചാർ: പഞ്ചായത്തിലെ 1,2 വാർഡുകളിലായി കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പാച്ച് വർക്ക് നടത്തി പൂർവസ്ഥിതിയിൽ ആകാത്തത് ഇരുചക്ര വാഹന ഗതാഗതം ദുരിതത്തിലാക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ കുഴിയടക്കുന്നതിനായി പൈപ്പിനു വേണ്ടി കുഴിയെടുത്ത സ്ഥലത്ത് താത്കാലികമായി മണ്ണിട്ടു നികത്തിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയ്ക്ക് ഒലിച്ചു പോയതിനാൽ വലിയ ഗർത്തമായി രൂപപ്പെട്ടിരിക്കുകയാണ്.

## Article Content

കണിച്ചാർ: പഞ്ചായത്തിലെ 1,2 വാർഡുകളിലായി കുടിവെള്ള പദ്ധതിക്ക് പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡ് വെട്ടിപ്പൊളിച്ചത് പാച്ച് വർക്ക് നടത്തി പൂർവസ്ഥിതിയിൽ ആകാത്തത് ഇരുചക്ര വാഹന ഗതാഗതം ദുരിതത്തിലാക്കുന്നു. നാട്ടുകാരുടെ നേതൃത്വത്തിൽ കുഴിയടക്കുന്നതിനായി പൈപ്പിനു വേണ്ടി കുഴിയെടുത്ത സ്ഥലത്ത് താത്കാലികമായി മണ്ണിട്ടു നികത്തിയത് ഇക്കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയ്ക്ക് ഒലിച്ചു പോയതിനാൽ വലിയ ഗർത്തമായി രൂപപ്പെട്ടിരിക്കുകയാണ്.

പൊതുവേ തകർന്ന നമ്മുടെ റോഡുകളിൽ പൈപ്പിടുന്നതിനായി റോഡ് വെട്ടിക്കീറിയത് വലിയ കുഴികൾ ആയി രൂപപ്പെട്ടത് വലിയ രീതിയിലുള്ള ഗതാഗത ബുദ്ധിമുട്ടാണ് സാമാന്യ ജനത്തിന് അനുഭവിക്കേണ്ടിവരുന്നത്. പ്രസ്തുത വിഷയത്തിൽ പഞ്ചായത്ത് അധികൃതർ കരാറുകാർക്ക് കർശന നിർദേശം നൽകി മഴക്കാലത്തിനു മുന്നായി റോഡ് പൂർവസ്ഥിതിയിൽ ആക്കുന്നതിന് വേണ്ട സത്വര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രദേശവാസിയായ സി.ജെ മാത്യു പഞ്ചായത്ത് അധികൃതർക്ക് പരാതി സമർപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281088/restore-the-road-that-was-cut-down)