---
title: "കൊളച്ചേരി എ യു പി സ്കൂൾ വിളംബര ജാഥ നടത്തി"
english_title: "kannur "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281185/kannur"
published_at: "2025-04-04T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef6d9a56b43_WhatsApp_Image_2025-04-04_at_10.39.30_220a3046.jpg"
keywords: []
---

# കൊളച്ചേരി എ യു പി സ്കൂൾ വിളംബര ജാഥ നടത്തി

> **Lead Summary:** കൊളച്ചേരി : ശതാബ്ദി ആഘോഷത്തിൻ്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് വിളംബര ജാഥ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻ ശ്രീ ബാലസുബ്രമണ്യം ഫ്ലാഗ് ഓഫ് ചെയ്തു. കൊളച്ചേരി പറമ്പിൽ നിന്ന് ആരംഭിച്ച വർണ്ണശബള ഘോഷയാത്രയിൽ വിദ്യാർത്ഥികൾ,അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ, രക്ഷിതാക്കൾ തുടങ്ങിയവർ അണി ചേർന്നു. ഘോഷയാത്രയിൽ ഫ്ലാഷ് മോബ് , തിരുവാതിര, ഒപ്പന , കോൽക്കളി എന്നീ കലാരൂപങ്ങളും അവതരിപ്പിച്ചു. ഒപ്പനപ്പാട്ടിൻ്റെ ഇശലുകൾക്കൊത്ത് ചുവടുവച്ച് മണവാട്ടിയും തോഴിമാരും തിരുവാതിര ഈണത്തിനൊത്ത് ആടിയ കുഞ്ഞുങ്ങളും ഫ്ലാഷ് മോബിൻ്റെ ചടുലമായ ചുവടുകളും കാഴ്ചക്കാരുടെ മനം കവർന്നു.

## Article Content

കൊളച്ചേരി : ശതാബ്ദി ആഘോഷത്തിൻ്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് വിളംബര ജാഥ കൊളച്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്കമ്മിറ്റി ചെയർമാൻ ശ്രീ ബാലസുബ്രമണ്യം ഫ്ലാഗ് ഓഫ് ചെയ്തു. കൊളച്ചേരി പറമ്പിൽ നിന്ന് ആരംഭിച്ച വർണ്ണശബള ഘോഷയാത്രയിൽ വിദ്യാർത്ഥികൾ,അധ്യാപകർ,പൂർവ്വ വിദ്യാർത്ഥികൾ നാട്ടുകാർ, രക്ഷിതാക്കൾ തുടങ്ങിയവർ അണി ചേർന്നു. ഘോഷയാത്രയിൽ ഫ്ലാഷ് മോബ് , തിരുവാതിര, ഒപ്പന , കോൽക്കളി എന്നീ കലാരൂപങ്ങളും അവതരിപ്പിച്ചു. ഒപ്പനപ്പാട്ടിൻ്റെ ഇശലുകൾക്കൊത്ത് ചുവടുവച്ച് മണവാട്ടിയും തോഴിമാരും തിരുവാതിര ഈണത്തിനൊത്ത് ആടിയ കുഞ്ഞുങ്ങളും ഫ്ലാഷ് മോബിൻ്റെ ചടുലമായ ചുവടുകളും കാഴ്ചക്കാരുടെ മനം കവർന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281185/kannur)