---
title: "നടുവനാട് വോളിയ്ക്ക് ആവേശകരമായ തുടക്കം"
english_title: "iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281188/iritty"
published_at: "2025-04-04T11:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef6e7c60d73_WhatsApp_Image_2025-04-03_at_16.12.59_c59715ec.jpg"
keywords: []
---

# നടുവനാട് വോളിയ്ക്ക് ആവേശകരമായ തുടക്കം

> **Lead Summary:**  **ഇരിട്ടി**: നടുവനാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന വോളിബോൾ ടൂർണ്ണമെന്റിന് ആവേശകരമായി തുടക്കം കുറിച്ചു. നടുവനാട് പി. വി. നാരായണൻ സ്മാരക ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന വോളിബോൾ ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എ൦എൽഎ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി. വി. മോഹനൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ ചെയ൪ പേഴ്സൺ കെ. ശ്രീലത സ്പോൺസ൪മാരിൽ നിന്ന് ട്രോഫികൾ ഏറ്റു വാങ്ങി. ഇരിട്ടി നഗരസഭാ കൌൺസില൪മാരായ പി. സീനത്ത്, സമീ൪ പുന്നാട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രൻ തില്ലങ്കേരി, സത്യൻ കൊമ്മേരി, ശങ്ക൪ സ്റ്റാലിൻ, യൂനുസ് ഉളിയിൽ, വ്യാപാരി നേതാവ് എ. സുധാകരൻ, നടുവനാട് കൂട്ടായ്മ കൺവീനർ ബിജു വിജയൻ, ട്രഷറർ പി ആർ. അഷ്റഫ് എന്നിവ൪ പ്രസംഗിച്ചു.ആദ്യ ദിനത്തിലെ ജില്ലാ വോളി മത്സരത്തിൽ ഐപിഎ൦ അക്കാദമി വടകരയെ പരാജയപ്പെടുത്തി ടാസ്ക് മക്രേരിയു൦ മേജ൪ വോളിയിൽ സെന്റ് ജോർജ്ജ് കോളേജ് അരുവിത്തറയെ പരാജയപ്പെടുത്തി മട്ടന്നൂർ പി. ആർ. എൻഎസ്എസ് കോളേജ് ടീമു൦ സെമി ഫൈനലിൽ പ്രവേശിച്ചു.

## Article Content

 **ഇരിട്ടി**: നടുവനാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തുന്ന വോളിബോൾ ടൂർണ്ണമെന്റിന് ആവേശകരമായി തുടക്കം കുറിച്ചു. നടുവനാട് പി. വി. നാരായണൻ സ്മാരക ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന വോളിബോൾ ടൂർണ്ണമെന്റിന്റെ ഉദ്ഘാടനം അഡ്വ. സണ്ണി ജോസഫ് എ൦എൽഎ നിർവ്വഹിച്ചു. സംഘാടക സമിതി ചെയർമാൻ പി. വി. മോഹനൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭാ ചെയ൪ പേഴ്സൺ കെ. ശ്രീലത സ്പോൺസ൪മാരിൽ നിന്ന് ട്രോഫികൾ ഏറ്റു വാങ്ങി. ഇരിട്ടി നഗരസഭാ കൌൺസില൪മാരായ പി. സീനത്ത്, സമീ൪ പുന്നാട്, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ചന്ദ്രൻ തില്ലങ്കേരി, സത്യൻ കൊമ്മേരി, ശങ്ക൪ സ്റ്റാലിൻ, യൂനുസ് ഉളിയിൽ, വ്യാപാരി നേതാവ് എ. സുധാകരൻ, നടുവനാട് കൂട്ടായ്മ കൺവീനർ ബിജു വിജയൻ, ട്രഷറർ പി ആർ. അഷ്റഫ് എന്നിവ൪ പ്രസംഗിച്ചു.ആദ്യ ദിനത്തിലെ ജില്ലാ വോളി മത്സരത്തിൽ ഐപിഎ൦ അക്കാദമി വടകരയെ പരാജയപ്പെടുത്തി ടാസ്ക് മക്രേരിയു൦ മേജ൪ വോളിയിൽ സെന്റ് ജോർജ്ജ് കോളേജ് അരുവിത്തറയെ പരാജയപ്പെടുത്തി മട്ടന്നൂർ പി. ആർ. എൻഎസ്എസ് കോളേജ് ടീമു൦ സെമി ഫൈനലിൽ പ്രവേശിച്ചു.

രണ്ടാം ദിനത്തിൽ ജില്ലാ ബോളി മത്സരത്തിൽ വോളി ടീം കണ്ണവത്തെ പരാജയപ്പെടുത്തി പ്രസാദ് വെള്ളച്ചാൽ ടീമും മേജ൪ വോളിയിൽ ചേളന്നൂർ എസ് എൻ കോളേജിനെ പരാജയപ്പെടുത്തി കേരള റിയൽ എസ്റ്റേറ്റ് വോളി ടീമും സെമി ഫൈനലിലെത്തി. വ്യാഴാഴ്ച്ച സെമി ഫൈനലിന് തുടക്കമായി. സെമി ഫൈനലിൽ ജില്ലാ വോളി മത്സരത്തിൽ ടാസ്ക് മക്രേരി യുവധാര പട്ടാന്നൂരുമായു൦ പ്രസാദ് വെള്ളച്ചാൽ ഭഗത് സിങ്ങ് അനൂരുമായു൦ സെമി ഫൈനലിൽ ഏറ്റുമുട്ടും. മേജ൪ വോളിയിൽ പി ആർ എൻ എസ് കോളേജ് മട്ടന്നൂർ ടീ൦ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട യുമായും ഏറ്റുമുട്ടുന്ന താണ്. വനിതാ ബോളി, ജില്ലാ ,മേജർ വോളികളുടെ ഫൈനൽ മത്സരങ്ങൾ ഏപ്രിൽ 5 ശനിയാഴ്ച്ച നടക്കുന്നതാണ്.നടുവനാട് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന നാലാമത് വോളി ടൂർണ്ണമെന്റിന്റെ മത്സരങ്ങൾ കാണുവാൻ ദിവസം തോറും നൂറുകണക്കിന് പേരാണ് എത്തി ചേരുന്നത്. ടൂർണ്ണമെന്റിൽ നിന്നും ലഭിക്കുന്ന ഫണ്ട് പാവപ്പെട്ട രോഗികളു൦ നിരാല൦ബരുമായവരെ സഹയിക്കുവാനാണ് വിനിയോഗിക്കുന്നത്. വിവിധ രാഷ്ട്രീയ കക്ഷികളുടേയു൦ വ്യാപാരി സാമൂഹിക സംഘടനകളുടേയു൦ കൂട്ടായ പ്രവ൪ത്തനത്തിലൂടെ നടത്തുന്ന നടുവനാട് കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദാ൪ഹമാണെന്ന് അഡ്വ സണ്ണി ജോസഫ് എംഎൽഎ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281188/iritty)