---
title: "പുന്നോൽ ഹരിദാസൻ വധത്തിലെ ഉന്നത ഗൂഢാലോചന കണ്ടെത്തുക തന്നെ വേണം: സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ "
english_title: "In the assassination of Haridasan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28142/In-the-assassination-of-Haridasan"
published_at: "2022-02-24T13:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621737415aa56_Picsart_22-02-24_13-13-21-078.jpg"
keywords: []
---

# പുന്നോൽ ഹരിദാസൻ വധത്തിലെ ഉന്നത ഗൂഢാലോചന കണ്ടെത്തുക തന്നെ വേണം: സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ 

> **Lead Summary:** പുന്നോൽ ഹരിദാസൻ വധത്തിലെ ഉന്നത ഗൂഢാലോചന കണ്ടെത്തുക തന്നെ വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്ത് വന്നാലും ഹരിദാസനെ കൊലപ്പെടുത്തണമെന്ന് ആർ.എസ്.എസ് തീരുമാനിച്ചിരുന്നു എന്നതിൻ്റെ തെളിവൊക്കെ പുറത്ത് വന്നല്ലോ.

## Article Content

പുന്നോൽ ഹരിദാസൻ വധത്തിലെ ഉന്നത ഗൂഢാലോചന കണ്ടെത്തുക തന്നെ വേണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ ഇന്ന് കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്ത് വന്നാലും ഹരിദാസനെ കൊലപ്പെടുത്തണമെന്ന് ആർ.എസ്.എസ് തീരുമാനിച്ചിരുന്നു എന്നതിൻ്റെ തെളിവൊക്കെ പുറത്ത് വന്നല്ലോ.

കഴിഞ്ഞ 14 നും ഹരിദാസനെ വകവരുത്താൻ ശ്രമിച്ചിരുന്നുവെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയതായി റിമാൻഡ് റിപോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു. പുന്നോൽ നങ്ങാറത്ത് പീടികയിലെ ആർ.എസ്സ്.എസ് ബൈഠക്കിൽ പങ്കെടുത്തവരുടെ വിവരങ്ങൾ ബി.ജെ.പി സംസ്ഥാന സെക്രട്ടറി  കെ രഞ്ചിത്ത് വെളിപ്പെടുത്തു മായിരിക്കും.

അദ്ദേഹമാണല്ലോ ക്യാംപ് സുതാര്യമാണെന്നും എല്ലാവർക്കും പങ്കെടുക്കാമെന്നും മാധ്യമങ്ങളോട് പറഞ്ഞത്. ആർ.എസ്.എസ്സിനോ എസ് ഡി പി ഐ യ്ക്കോ രഹസ്യങ്ങൾ ചോർത്തി നൽകുന്ന പോലീസുകാരുണ്ടെങ്കിൽ അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും എം.വി.ജയരാജൻ പറഞ്ഞു. എം പ്രകാശൻ മാസ്റ്ററും പത്ര സമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28142/In-the-assassination-of-Haridasan)