---
title: "പയ്യന്നൂർ സബ് കോടതിക്ക് മുന്നിലെ ഉപയോഗശൂന്യമായ ജലസംഭരണി പ്രശ്നത്തിൽ കോടതി നേരിട്ട് ഇടപെട്ടു"
english_title: "In the case of water storage"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28150/In-the-case-of-water-storage"
published_at: "2022-02-24T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62173eb175a92_Picsart_22-02-24_13-45-03-764.jpg"
keywords: []
---

# പയ്യന്നൂർ സബ് കോടതിക്ക് മുന്നിലെ ഉപയോഗശൂന്യമായ ജലസംഭരണി പ്രശ്നത്തിൽ കോടതി നേരിട്ട് ഇടപെട്ടു

> **Lead Summary:** പയ്യന്നൂർ സബ് കോടതിക്ക് മുന്നിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഉപയോഗശൂന്യമായ ജലസംഭരണി പ്രശ്നത്തിൽ കോടതി നേരിട്ട് ഇടപെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർക്ക് രേഖമൂലം നിർദേശം നൽകി.

## Article Content

പയ്യന്നൂർ സബ് കോടതിക്ക് മുന്നിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ഉപയോഗശൂന്യമായ ജലസംഭരണി പ്രശ്നത്തിൽ കോടതി നേരിട്ട് ഇടപെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കാൻ കളക്ടർക്ക് രേഖമൂലം നിർദേശം നൽകി.

പയ്യന്നൂർ താലൂക്ക് വികസനസമിതി അന്ത്യശാസനം നൽകിയിട്ടും വാട്ടർ അതോറിറ്റി നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് കോടതി ഇടപെടൽ നടത്തിയത്. പയ്യന്നൂർ സബ് കോടതി മുറ്റത്തെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ ജലാസംഭരണി പൊളിച്ചു നീക്കാൻ അനുമതി ലഭിച്ചിട്ടും വർഷങ്ങളായി ടെൻഡർ നടപടി പോലും പൂർത്തിയാക്കാൻ പോലും വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ തയ്യാറായിരുന്നില്ല.

ശക്തമായ കാറ്റും മഴയോ വന്നാൽ പ്രതിരോധശക്തി പോലും ഇതിനില്ല. വാട്ടർടാങ്കിന്റെ മുകൾഭാഗത്ത് ഏതുനിമിഷവും കടപ്പുഴകി വീഴാവുന്ന രീതിയിൽ ഒരു ആൽമരവും വളർന്ന് പന്തലിച്ചുട്ടുണ്ട്.

സമീപത്ത് കോടതി, ഓട്ടോ സ്റ്റാൻഡ്, സ്കൂൾ എന്നീ സ്ഥാപനങ്ങൾ ആണ് ഉള്ളത്. ഏതൊരു ഭാഗത്തേക്ക് വീണാലും വൻ ദുരന്തമാണ് സംഭവിക്കാൻ പോകുന്നത്. ഈയൊരു സാഹചര്യത്തിലാണ് ബി എം എൽ പി സ്കൂളിലെ പ്രധാന ജാക്വിലിൻ ബിന്ന സ്റ്റാലിൻ കോടതിയിൽ അപേക്ഷ നൽകിയത്.

സ്കൂളുകൾ പ്രവർത്തിച്ചു തുടങ്ങിയതിനാൽ അധ്യാപകരെ പോലെ രക്ഷിതാക്കളും ആശങ്കയിലാണ്. ഇതേ തുടർന്നാണ് ഇക്കാര്യത്തിൽ കോടതി നേരിട്ട് ഇടപെട്ടത്‌. മനുഷ്യ ജീവന് ഭീഷണിയാകുന്ന ആൽമരവും വാട്ടർടാങ്കും നീക്കംചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോടതി കലക്ടറോട് നിർദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28150/In-the-case-of-water-storage)