---
title: "ഗോത്രഭേരി സെമിനാര്‍ സംഘടിപ്പിച്ചു"
english_title: "Iritty "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281566/iritty"
published_at: "2025-04-05T19:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f13403ed908_IMG-20250405-WA0037.jpg"
keywords: []
---

# ഗോത്രഭേരി സെമിനാര്‍ സംഘടിപ്പിച്ചു

> **Lead Summary:** **ഇരിട്ടി** : കേരള വനം വന്യജീവി വകുപ്പും, കേരള വനഗവേഷണ സ്ഥാപനവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോത്രഭേരി സെമിനാര്‍ ആറളം വൈല്‍ഡ് ലൈഫ് റേഞ്ചിലെ വളയംചാലില്‍ സംഘടിപ്പിച്ചു. വന്യമൃഗശല്യം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കി വരുന്ന 10 പദ്ധതികളിൽ ഒന്നാണ് മിഷൻ ട്രൈബൽ നോളജ് (ഗോത്രഭേരി). ആദിവാസി സമൂഹങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള അറിവുകള്‍ മനസ്സിലാക്കി ശാസ്ത്രീയവും സാങ്കേതികവുമായി സംയോജനത്തിലൂടെ അവയെ പ്രോത്സാഹിപ്പിച്ച് വന്യജീവി ഇടപെടലുകള്‍ക്കെതിരെ തയ്യാറെടുപ്പുകള്‍ നടത്തുക എന്നതാണ് ഗോത്രഭേരി സെമിനാറിലൂടെ ലക്ഷ്യം വെക്കുന്നത്.

## Article Content

**ഇരിട്ടി** : കേരള വനം വന്യജീവി വകുപ്പും, കേരള വനഗവേഷണ സ്ഥാപനവും സംയുക്തമായി സംഘടിപ്പിക്കുന്ന ഗോത്രഭേരി സെമിനാര്‍ ആറളം വൈല്‍ഡ് ലൈഫ് റേഞ്ചിലെ വളയംചാലില്‍ സംഘടിപ്പിച്ചു. വന്യമൃഗശല്യം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് നടപ്പിലാക്കി വരുന്ന 10 പദ്ധതികളിൽ ഒന്നാണ് മിഷൻ ട്രൈബൽ നോളജ് (ഗോത്രഭേരി). ആദിവാസി സമൂഹങ്ങളില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള അറിവുകള്‍ മനസ്സിലാക്കി ശാസ്ത്രീയവും സാങ്കേതികവുമായി സംയോജനത്തിലൂടെ അവയെ പ്രോത്സാഹിപ്പിച്ച് വന്യജീവി ഇടപെടലുകള്‍ക്കെതിരെ തയ്യാറെടുപ്പുകള്‍ നടത്തുക എന്നതാണ് ഗോത്രഭേരി സെമിനാറിലൂടെ ലക്ഷ്യം വെക്കുന്നത്.

ഉത്തരകേരളത്തിൽ വരുന്ന കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നും 12 ഓളം ഉന്നതികളിൽ നിന്ന് ഊരുമൂപ്പന്മാരും പ്രതിനിധികളും ഉൾപ്പെടെ 40 ഓളം പേർ സെമിനാറിൽ പങ്കെടുത്തു. ഗോത്രവിഭാഗങ്ങൾ അനുവർത്തിച്ചുവന്നിരുന്ന കൃഷിരീതികളും പരിപാലനവും സംരക്ഷണവും വനത്തോടും വന്യജീവികളോടും സഹവർത്തിച്ചുവന്ന ജീവിതസാഹചര്യങ്ങളുമെല്ലാം സെമിനാറിൽ വിശകലനം ചെയ്തു. നോർത്തേൺ സർക്കിൾ ചീഫ് ഫോറെസ്റ് കൺസർവേറ്റർ കെ.എസ്. ദീപ സെമിനാർ ഉദ്ഘാടനം ചെയ്തു. മിഷൻ ട്രൈബൽ നോളജ് സ്റ്റേറ്റ് കോർഡിനേറ്റർ രാജു കെ. ഫ്രാൻസിസ് , കെ എഫ് ആർ ഐ ശാസ്ത്രജ്ഞൻ എ.വി. രഘു, ആറളം വൈൽഡ്ലൈഫ് വാർഡൻ ജി. പ്രദീപ് , കാസർഗോഡ് ഡി എഫ് ഒ കെ. അഷ്‌റഫ് , അസിസ്റ്റന്റ് വൈൽഡ്ലൈഫ് വാർഡൻ രമ്യ രാഘവൻ, കൊട്ടിയൂർ റെയ്ഞ്ച് ഫോറസ്റ് ഓഫീസർ പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു .

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281566/iritty)