---
title: "ഗുഡ് എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ് സമാപിച്ചു"
english_title: " nature cohabitation camp organized by Good Earth  "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/281609/nature-cohabitation-camp-organized-by-good-earth"
published_at: "2025-04-05T22:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f1625d4fd28_goodearth.jpg"
keywords: []
---

# ഗുഡ് എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ് സമാപിച്ചു

> **Lead Summary:** മാലൂർ : കുട്ടികൾക്കായി 'പച്ചക്കുതിര' എന്ന പേരിൽ ഗുഡ്എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ് സമാപിച്ചു. മാലൂരിലെ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിൽ ശനിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെയായിരുന്നു ക്യാമ്പ്. കുട്ടികളിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ മാറ്റി അവരുടെ സർഗത്മക ചിന്തയും, പ്രകൃതി അവബോധവും സ്നേഹവും വളർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള ഗുഡ് എർത്തിൻ്റെ പ്രവർത്തന പരിപാടികളുടെ തുടക്കം ആയിരുന്നു ഈ ക്യാമ്പ്. കൃഷി നടത്തം, ജൈവവൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിന്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങി വിവിധ വിഷയങ്ങൾ ക്ലാസ്സുകളുടെ ഭാഗമായി. കളികളും ചിരികളുമായി പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ക്യാമ്പ് കുട്ടികൾക്ക് പുതിയ അനുഭവമായി. മലയോര മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 27 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ഡോ: ജിസ് സെബാസ്ററ്യൻ, മരിയ ജോർജ്, ശിവദർശന നമ്പ്യാർ, ബിജു തേൻകുടി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

## Article Content

മാലൂർ : കുട്ടികൾക്കായി 'പച്ചക്കുതിര' എന്ന പേരിൽ ഗുഡ്എർത്ത് സംഘടിപ്പിച്ച 'പച്ചക്കുതിര' പ്രകൃതി സഹവാസ ക്യാമ്പ് സമാപിച്ചു. മാലൂരിലെ ഗുഡ് എർത്ത് സാരംഗ് ഫുഡ് ഫോറസ്റ്റിൽ ശനിയാഴ്ച രാവിലെ മുതൽ വൈകീട്ട് വരെയായിരുന്നു ക്യാമ്പ്. കുട്ടികളിൽ വർദ്ധിച്ചു വരുന്ന സോഷ്യൽ മീഡിയ അഡിക്ഷൻ മാറ്റി അവരുടെ സർഗത്മക ചിന്തയും, പ്രകൃതി അവബോധവും സ്നേഹവും വളർത്തുക എന്ന ലക്ഷ്യമിട്ടുകൊണ്ടുള്ള ഗുഡ് എർത്തിൻ്റെ പ്രവർത്തന പരിപാടികളുടെ തുടക്കം ആയിരുന്നു ഈ ക്യാമ്പ്. കൃഷി നടത്തം, ജൈവവൈവിധ്യ ക്ലാസുകൾ, നാച്ചുറൽ പെയിന്റിംഗ്, മാമ്പഴ രുചിക്കൂട്ടുകൾ തുടങ്ങി വിവിധ വിഷയങ്ങൾ ക്ലാസ്സുകളുടെ ഭാഗമായി. കളികളും ചിരികളുമായി പ്രകൃതിയെ തൊട്ടറിഞ്ഞുള്ള ക്യാമ്പ് കുട്ടികൾക്ക് പുതിയ അനുഭവമായി. മലയോര മേഖലയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 27 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. വിവിധ വിഷയങ്ങളിൽ ഡോ: ജിസ് സെബാസ്ററ്യൻ, മരിയ ജോർജ്, ശിവദർശന നമ്പ്യാർ, ബിജു തേൻകുടി എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/281609/nature-cohabitation-camp-organized-by-good-earth)