---
title: "വായു മലിനീകരണത്തിനെതിരെ ബോധവത്ക്കരണവുമായി മാങ്ങാട്ടിടം യു.പി.സ്ക്കൂളിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു"
english_title: "Bicycle rally was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28179/Bicycle-rally-was-organized"
published_at: "2022-02-24T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62175a0820d2f_Picsart_22-02-24_15-41-37-955.jpg"
keywords: []
---

# വായു മലിനീകരണത്തിനെതിരെ ബോധവത്ക്കരണവുമായി മാങ്ങാട്ടിടം യു.പി.സ്ക്കൂളിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു

> **Lead Summary:** വായു മലിനീകരണത്തിനെതിരെ ബോധവത്ക്കരണവുമായി മാങ്ങാട്ടിടം യു.പി.സ്ക്കൂളിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് അംഗം ഒ.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

വായു മലിനീകരണത്തിനെതിരെ ബോധവത്ക്കരണവുമായി മാങ്ങാട്ടിടം യു.പി.സ്ക്കൂളിൻ്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. കൂത്തുപറമ്പ് ബ്ളോക്ക് പഞ്ചായത്ത് അംഗം ഒ.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ കെ.പി.അബ്ദുൾ ഖാദർ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് അംഗം കെ.ലിജിഷ, പ്രധാനാധ്യാപിക കെ. പ്രീത, കെ.വിനോദൻ തുടങ്ങിയവർ സംസാരിച്ചു.

സ്ക്കൂളിൽ നിന്നാരംഭിച്ച സൈക്കിൾ റാലി ദേശബന്ധുവായനശാലാ പരിസരത്ത് സമാപിച്ചു.പരിചിന്തന ദിനത്തോടനുബന്ധിച്ചാണ് ബോധവത്ക്കരണ റാലി നടന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28179/Bicycle-rally-was-organized)