---
title: "കാങ്കോൽ സി ഐ ടി യു ടൗൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർക്ക് വിലക്കേർപ്പെടുത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ"
english_title: "Autorickshaw workers"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28185/Autorickshaw-workers"
published_at: "2022-02-24T16:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621763032886b_Screenshot_20220224_161921.jpg"
keywords: []
---

# കാങ്കോൽ സി ഐ ടി യു ടൗൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർക്ക് വിലക്കേർപ്പെടുത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ

> **Lead Summary:** കാങ്കോൽ സി ഐ ടി യു ടൗൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർക്ക് വിലക്കേർപ്പെടുത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ. തൊഴിലാളികളുടെ തൊഴിലിനെയും സംസ്കാരത്തെയും അപകീർത്തിപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും അത്തരം ശ്രമങ്ങളെ ഒറ്റപ്പെടുത്തണമെന്നും തൊഴിലാളികൾ അറിയിച്ചു.

## Article Content

കാങ്കോൽ സി ഐ ടി യു ടൗൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഡ്രൈവർക്ക് വിലക്കേർപ്പെടുത്തി എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഓട്ടോറിക്ഷ തൊഴിലാളികൾ. തൊഴിലാളികളുടെ തൊഴിലിനെയും സംസ്കാരത്തെയും അപകീർത്തിപ്പെടുത്താനാണ് ചിലർ ശ്രമിക്കുന്നതെന്നും അത്തരം ശ്രമങ്ങളെ ഒറ്റപ്പെടുത്തണമെന്നും തൊഴിലാളികൾ അറിയിച്ചു.

എല്ലാ രാഷ്ട്രീയകക്ഷി വിഭാഗത്തിലുംപെട്ട 35 ഓട്ടോ ഡ്രൈവർമാർ രാഷ്ട്രീയം മറന്നു കൊണ്ട് ഒറ്റക്കെട്ടായാണ് കാങ്കോൽ ടൌൺ ഓട്ടോസ്റ്റാൻഡിൽ ജോലി ചെയ്തു പോരുന്നത്. അതിനിടയിലാണ് മുൻപ് കാങ്കോൽ ടൗണിൽ ഓട്ടോ ഓടിച്ചിരുന്ന രാജൻ എന്ന ഡ്രൈവർ സ്റ്റാൻഡിൽ ഓട്ടോ പാർക്ക് ചെയ്യാൻ അനുവാദം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്. കാങ്കോൽ ടൗണിൽ സവാരി കുറവായതിനാൽ പയ്യന്നൂർ ടൗണിൽ ഇദ്ദേഹം ഓട്ടോ സർവീസ് നടത്തിയിരുന്നു.

പയ്യന്നൂരിലെ പെർമിറ്റിന് ഓട്ടോയെക്കാൾ വിലയുണ്ട് എന്നിരിക്കെ ഓട്ടോയും, പെർമിറ്റും വിൽപ്പന നടന്ന വലിയൊരു തുക ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. ഈയിടെ ഇദ്ദേഹത്തിന് ക്യാൻസർരോഗം ബാധിച്ചെങ്കിലും അസുഖമൊക്കെ ഏറെക്കുറെ ഭേദം ആയിട്ടുണ്ട്. പയ്യന്നൂർ ടൗണിൽ ഓട്ടോറിക്ഷ ഓടി ജീവിതനിലവാരം മെച്ചപ്പെടുത്തിയ ശേഷമാണ് രാജൻ വീണ്ടും കാങ്കോലിലെത്തിയത്.

കാങ്കോൽ ടൌൺ ഓട്ടോ സ്റ്റാൻഡിലെ എല്ലാ തൊഴിലാളികളും അംഗങ്ങളായി സഹകരണസംഘത്തിന് സമാനരീതിയിൽ വെൽഫെയർ പദ്ധതി നടപ്പാക്കി വരുന്നുണ്ട്. ഓണം വിഷു തുടങ്ങിയ വിശേഷദിവസങ്ങളിൽ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് നൽകുവാനും, തൊഴിലാളികൾക്ക് അടിയന്തര ആവശ്യം ഉണ്ടായാൽ വായ്പ നൽകുവാനും ഈ പദ്ധതിയിൽ നിന്നും ധനസഹായം ലഭിച്ചു വരുന്നുണ്ട് .

ഈയടുത്തകാലത്ത് കിഡ്നി സംബന്ധമായ അസുഖം കാരണം വളരെയധികം ഗുരുതരാവസ്ഥയിലായ ഒരു തൊഴിലാളിയുടെ ചികിത്സ ആവശ്യത്തിലേക്കായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ഒരു ലക്ഷം രൂപയോളം ശേഖരിച്ച് നൽകാൻ തൊഴിലാളികൾക്ക് സാധിച്ചിട്ടുണ്ട്.

എന്നാൽ തൊഴിലാളികളുടെ കൂട്ടായ്മയിലോ മറ്റോ തനിക്ക് പങ്കെടുക്കാൻ കഴിയില്ലെന്ന ധിക്കാരപരവും, അഹങ്കാരം നിറഞ്ഞതുമായ സമീപനമാണ് രാജനിൽ നിന്നും ഉണ്ടായതെന്നും തൊഴിലാളികൾ പറയുന്നു.

തുടർന്ന് ടൗൺ സ്റ്റാൻഡിന് പുറത്തുള്ള കാങ്കോൽ നോർത്ത്, പ്രാന്തൻ ചാൽ തുടങ്ങിയ കേന്ദ്രങ്ങളിൽ ഓട്ടോ പാർക്ക് ചെയ്യാനും സർവീസ് നടത്താനും ആവശ്യമായ സഹായം ചെയ്യാമെന്ന് തൊഴിലാളികൾ ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും അവയൊക്കെ ധിക്കരിക്കുക ആണ് ഉണ്ടായത്.

തുടർന്ന് ബന്ധപ്പെട്ട അധികാരികൾക്ക് രാജൻ പരാതി നൽകിയിട്ടുണ്ടെങ്കിലും പരാതിയിൽ പറഞ്ഞ കാര്യങ്ങൾ വസ്തുതാവിരുദ്ധമായ എന്ന് അധികാരികൾക്ക് ബോധ്യമായിരുന്നു. തുടർന്ന് മാധ്യമ ശ്രദ്ധ പിടിച്ചു വാങ്ങി തങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് രാജൻ നടത്തുന്നതെന്നും തൊഴിലാളികൾ പറയുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28185/Autorickshaw-workers)