---
title: "ജീവകാരുണ്യ-സാന്ത്വന പ്രവർത്തനത്തിന് ജനകീയ ഡോക്ടറുടെ കൈത്താങ്ങ്"
english_title: "The hand of the folk doctor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28193/The-hand-of-the-folk-doctor"
published_at: "2022-02-24T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62176b661b3aa_Screenshot_20220224_165550.jpg"
keywords: []
---

# ജീവകാരുണ്യ-സാന്ത്വന പ്രവർത്തനത്തിന് ജനകീയ ഡോക്ടറുടെ കൈത്താങ്ങ്

> **Lead Summary:** കാങ്കോൽ : ജീവകാരുണ്യ -സാന്ത്വന പ്രവർത്തന രംഗത്ത് പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കണ്ണൂർ ഐ ആർ പി സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാന്ത്വന വയോജന കേന്ദ്രത്തിന് ഒരു ലക്ഷം രൂപ സംഭാവന നൽകി ജനമനസ്സുകളിൽ പ്രിയങ്കരനും ജനകീയ ഡോക്ടറുമായ ശ്രീ. ടി വി കുഞ്ഞിക്കണ്ണൻ നാടിന് ആകെ മാതൃകയായി.

## Article Content

കാങ്കോൽ : ജീവകാരുണ്യ -സാന്ത്വന പ്രവർത്തന രംഗത്ത് പ്രശംസനീയമായ പ്രവർത്തനങ്ങൾ നടത്തിവരുന്ന കണ്ണൂർ ഐ ആർ പി സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സാന്ത്വന വയോജന കേന്ദ്രത്തിന് ഒരു ലക്ഷം രൂപ സംഭാവന നൽകി ജനമനസ്സുകളിൽ പ്രിയങ്കരനും ജനകീയ ഡോക്ടറുമായ ശ്രീ. ടി വി കുഞ്ഞിക്കണ്ണൻ നാടിന് ആകെ മാതൃകയായി.

മുമ്പ് പ്രളയ സമയത്തും കോവിഡ് മഹാമാരി കാലത്ത് വാക്സിൻ ചാലഞ്ച് വഴിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാന രീതിയിലുള്ള സംഭാവനകൾ നൽകിയിട്ടുണ്ട്. കാങ്കോൽ ഇ എം എസ് മന്ദിരത്തിൽ ചേർന്ന ചടങ്ങിൽ കണ്ണൂർ ഐആർപിസി ഉപദേശക സമിതി ചെയർമാൻ പി. ജയരാജൻ( ഖാദി ബോർഡ് വൈസ് ചെയർമാൻ )തുക ഏറ്റുവാങ്ങി.

കെ. വി.പ്രേമലത കുഞ്ഞിക്കണ്ണനും സന്നിഹിതയായി. മാത്തിൽ സാന്ത്വന വയോജന കേന്ദ്രം രക്ഷാധികാരി സി.

സത്യപാലന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എം. വി.സുനിൽ കുമാർ, വൈസ് പ്രസിഡണ്ട് കെ. പത്മിനി, മാത്തിൽ സാന്ത്വന വയോജന കേന്ദ്രം ചെയർമാൻ പി. ശശിധരൻ, സാന്ത്വനകേന്ദ്രം രക്ഷാധികാരികളായ കെ. രാജൻ, കെ. പി. കണ്ണൻ, പി. പി. സിദിൻ, യു. വി. ശശീന്ദ്രൻ എന്നിവർ ആശംസാ പ്രസംഗം നടത്തി.

സാന്ത്വന വയോജന കേന്ദ്രം കൺവീനർ കെ. വി. പവിത്രൻ സ്വാഗതവും സാന്ത്വന കേന്ദ്രം മാനേജർ ടി. കെ. ശങ്കരൻ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28193/The-hand-of-the-folk-doctor)