---
title: "ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഒഴുപ്പിക്കപ്പെടുന്ന വ്യാപാരികളുടെ 'അതിജീവന ഉപവാസം' കണ്ണൂർ കാലക്ട്രേറ്റിന് മുന്നിൽ നടന്നു"
english_title: "Survival fasting"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28211/Survival-fasting"
published_at: "2022-02-24T18:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62177eefc1a95_Screenshot_20220224_181847.jpg"
keywords: []
---

# ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഒഴുപ്പിക്കപ്പെടുന്ന വ്യാപാരികളുടെ 'അതിജീവന ഉപവാസം' കണ്ണൂർ കാലക്ട്രേറ്റിന് മുന്നിൽ നടന്നു

> **Lead Summary:** ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഒഴുപ്പിക്കപ്പെടുന്ന വ്യാപാരികളുടെ 'അതിജീവന ഉപവാസം' കണ്ണൂർ കാലക്ട്രേറ്റിന് മുന്നിൽ നടന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

ദേശീയ പാത വികസനത്തിന്റെ ഭാഗമായി ഒഴുപ്പിക്കപ്പെടുന്ന വ്യാപാരികളുടെ 'അതിജീവന ഉപവാസം' കണ്ണൂർ കാലക്ട്രേറ്റിന് മുന്നിൽ നടന്നു. വ്യാപാരി വ്യവസായി സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എം ലെനിൻ ഉദ്ഘാടനം നിർവഹിച്ചു.

ദേശീയ പാത, സിറ്റി ഇപ്രൂവ്മെന്റ് റോഡ്, വീമാനത്താവള അനുബന്ധ റോഡ് തുടങ്ങിയ റോഡുകളുടെ വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികളുടെ പുനരാധിവാസം ഉറപ്പ് വരുത്തുക, നേഷനൽ ഹൈവേ അതോറിറ്റി പ്രഖ്യാപിച്ച നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ലഘൂകരിക്കുക , സംസ്ഥാന സർക്കാർ വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അതിജീവന ഉപവാസം നടത്തുന്നത്.

വ്യാപാര വ്യവസായ സ്ഥാപങ്ങൾ എല്ലാം തന്നെ വികസനത്തിന്റെ ഭാഗമായി ഒഴിപ്പിക്കുകയും , ഒഴിപ്പിക്കുനാതിന്റെ ഭാഗമായി വർഷങ്ങളായി കച്ചവടം ചെയ്യുന്ന സ്ഥലം ഉൾപ്പെടെ വികസനത്തിന് വേണ്ടി ഒഴിഞ്ഞു കൊടുക്കേണ്ടി വരുമെന്ന് കൂടി നല്ല ബോധമുണ്ടെന്ന് അറിയാമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കെ എം ലെനിൻ പറഞ്ഞു.

സി കെ വിജയൻ, കെ പങ്കജവല്ലി, പി എം സുഗുണൻ, ചാക്കോ മുല്ലപ്പള്ളി, എം എ ഹമീദ് ഹാജി, വി പി മൊയ്‌ദു, അറക്കൽ ബാലൻ, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28211/Survival-fasting)