---
title: "മൃഗസംരക്ഷണ വകുപ്പ്, കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ജന്തുക്ഷേമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു"
english_title: "Animal Welfare Awareness"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/28215/Animal-Welfare-Awareness"
published_at: "2022-02-24T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/621785c892ec4_Picsart_22-02-24_18-48-23-253.jpg"
keywords: []
---

# മൃഗസംരക്ഷണ വകുപ്പ്, കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ജന്തുക്ഷേമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** മൃഗസംരക്ഷണ വകുപ്പ്, കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ജന്തുക്ഷേമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷെബീന ഉദ്ഘാടനം ചെയ്തു.

## Article Content

മൃഗസംരക്ഷണ വകുപ്പ്, കണ്ണൂർ ജില്ലാ വെറ്ററിനറി കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ജന്തുക്ഷേമ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ വെറ്ററിനറി കേന്ദ്രം കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.ഷെബീന ഉദ്ഘാടനം ചെയ്തു.

കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷതവഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഗിരീഷ് ബാബു എം .പി പദ്ധതി വിശദീകരണം നടത്തി. ഡോക്ടർ ജാൻസി സി കാപ്പൻ ,ഡോക്ടർ അജിത, ഡോക്ടർ രഞ്ജിനി ,ഡോക്ടർ മുരളീധരൻ കെ തുടങ്ങിയവർ സംസാരിച്ചു.

പൊതുജനങ്ങളിൽ സഹജീവി സ്നേഹം വളർത്തുകയും , പെറ്റ് ഷോപ്പ് ഉടമകൾക്കും ഡോഗ് ബ്രീഡേഴ്സ്നും പൊതുജനങ്ങൾക്കും നിലവിലെ നിയമങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് സെമിനാർ സംഘടിപ്പിച്ചത്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/28215/Animal-Welfare-Awareness)